ഫ്ലാഷ്മോബും തെരുവുനാടകവുമായി കോഴിക്കോട്ട് ലോക സ്കീസോഫ്രീനിയ ദിനാചരണം

ഫ്ലാഷ്മോബും തെരുവുനാടകവുമായി കോഴിക്കോട്ട് ലോക സ്കീസോഫ്രീനിയ ദിനാചരണം
ഫ്ലാഷ്മോബും തെരുവുനാടകവുമായി കോഴിക്കോട്ട് ലോക സ്കീസോഫ്രീനിയ ദിനാചരണം
Share  
എഴുത്ത്

News desk

2026 May 25, 08:42 AM
SAMUDRA
NISH
mannan
mn
BOB
skoda

കോഴിക്കോട്: ചിത്തഭ്രമം (സ്കീസോഫ്രീനിയ) ബാധിച്ചവർ സമൂഹത്തിൽ കളിയാക്കപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്യേണ്ടവരല്ലെന്നും, അവരെ കരുതലോടെ ചേർത്തുനിർത്തേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് ലോക സ്കീസോഫ്രീനിയ ദിനാചരണം സംഘടിപ്പിച്ചു. ലൈഫ് ബ്രിഡ്ജ് സൂയിസൈഡ് പ്രിവൻഷൻ സെന്റർ, ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രിക് റിഹാബിലിറ്റേഷൻ, ഐ.എം.എ. കേരളസ്റ്റേറ്റ് കമ്മിറ്റി ഫോർ മെന്റൽ ഹെൽത്ത്, ഐ.എം.എ. കോഴിക്കോട് ബ്രാഞ്ച് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജനങ്ങളിൽ ബോധവത്കരണമെത്തിക്കാൻ ഈ പരിപാടി നടത്തിയത്. ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കുന്നതിനായി ആകർഷകമായ ഫ്ലാഷ് മോബും തെരുവുനാടകവും ദിനാചരണത്തിന്റെ ഭാഗമായി അരങ്ങേറി.


​എം.വി. സുരേഷ് ബാബു രചനയും വിജയൻ കാരന്തൂർ സംവിധാനവും നിർവഹിച്ച 'ആകാശക്കാഴ്ച' എന്ന തെരുവുനാടകം ഏറെ ശ്രദ്ധേയമായി. ശ്രദ്ധ കോഴിക്കോട് അവതരിപ്പിച്ച ഈ നാടകം വെറും അരമണിക്കൂറിനുള്ളിൽ ചുരുങ്ങിയ വാക്കുകളിലൂടെ ചിത്തഭ്രമരോഗികൾ സമൂഹത്തിൽ അനുഭവിക്കുന്ന കടുത്ത ഒറ്റപ്പെടലിനെ കൃത്യമായി വരച്ചുകാട്ടി. കോഴിക്കോട് മെഡിക്കൽ കോളേജ് ജങ്ഷൻ, പുതിയ സ്റ്റാൻഡ്, വൈകീട്ട് കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയർ എന്നിങ്ങനെ നഗരത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് ഫ്ലാഷ് മോബും തെരുവുനാടകവും പൊതുജനങ്ങൾക്കായി അവതരിപ്പിച്ചത്.


​ഐ.എം.എ. ജില്ലാ പ്രസിഡന്റ് ഡോ. സന്ധ്യാകുറുപ്പ് ബോധവത്കരണ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചേതന ഡയറക്ടർ ഡോ. പി.എൻ. സുരേഷ് കുമാർ, ലൈഫ് ബ്രിഡ്ജ് സൂയിസൈഡ് പ്രിവൻഷൻ സെന്റർ ഡയറക്ടർ പി.ബി. സുബിൻ, ചേതന അഡ്മിനിസ്ട്രേറ്റർ കെ.സി. ഹരിഹരൻ എന്നിവർ പങ്കെടുത്തു സംസാരിക്കുകയും മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s