കോഴിക്കോട്: ഇന്ധന വില വർദ്ധന തുടർന്നാൽ അടുത്തയാഴ്ച മുതൽ സംസ്ഥാനത്തു സ്വകാര്യബസുകൾ ഓട്ടം നിർത്തുമെന്ന് ബസുടമകൾ. ഗതികേട് കൊണ്ടാണ് സർവീസ് നിർത്തിവെക്കേണ്ടി വരുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ പറഞ്ഞു. ഇത് സമര പ്രഖ്യാപനമല്ല, കനത്ത നഷ്ടം സഹിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്.
സ്വകാര്യ ബസുകൾക്ക് സബ്സിഡിയോടെ ഡീസൽ നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ബസുടമകൾക്കില്ല. യാത്രാ നിരക്ക് വർധിപ്പിച്ചാൽ പ്രതിസന്ധി കൂടും. സംസ്ഥാന സർക്കാർ ബസുടമകളുമായി ചർച്ച നടത്തണമെന്നും ഹംസ ഏരിക്കുന്നൻ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















