എൽഡിഎഫ് സർക്കാർ മാറുമ്പോൾ ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നതായി വിവരാവകാശ രേഖ

എൽഡിഎഫ് സർക്കാർ മാറുമ്പോൾ ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നതായി വിവരാവകാശ രേഖ
എൽഡിഎഫ് സർക്കാർ മാറുമ്പോൾ ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നതായി വിവരാവകാശ രേഖ
Share  
എഴുത്ത്

News desk

2026 May 24, 11:15 AM
SAMUDRA
NISH
mannan
mn
BOB
skoda

തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കി യുഡിഎഫ് സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാന ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നതായി ധനവകുപ്പിന്റെ വിവരാവകാശ മറുപടി. ഈ മാസം ഒന്നാം തീയതി വരെയുള്ള ഔദ്യോഗിക കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പുതിയ സർക്കാർ ധവളപത്രം പുറത്തിറക്കാൻ തയാറെടുക്കുന്നതിനിടെയാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവന്നത്.


​കേരളം പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയിലാണെന്നും സംസ്ഥാനം പാപ്പരായെന്നുമുള്ള മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ, ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് നേതാവ് പി.എം.എ. സലാമും ഖജനാവ് പൂർണ്ണമായും കാലിയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.


​എന്നാൽ, എ.കെ. ആന്റണിയുടെ പരാമർശത്തിന് തൊട്ടുപിന്നാലെ തന്നെ ഖജനാവ് കാലിയല്ലെന്നും ആറായിരം കോടിയോളം രൂപ ബാക്കിവെച്ചാണ് തങ്ങൾ പടിയിറങ്ങിയതെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം പരിഹസിച്ചതുപോലെ ഖജനാവ് ശൂന്യമല്ലെന്നും, പണം കൃത്യമായി ബാക്കിയുള്ളതുകൊണ്ടാണ് പുതിയ സർക്കാരിന് തങ്ങളുടെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വാദങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ഇപ്പോൾ ധനവകുപ്പിന്റെ ഔദ്യോഗിക വിവരാവകാശ രേഖ പുറത്തുവന്നിട്ടുള്ളത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s