കാസർകോട്: ചരിത്രപ്രാധാന്യമുള്ള നിരവധി സ്ഥലങ്ങളുള്ള കാസർകോട് ജില്ലയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രസ്താവിച്ചു. ജില്ലയുടെ നാൽപത്തിരണ്ടാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഭരണസംവിധാനം, അക്ഷര ലൈബ്രറി, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ആഘോഷം, ആദൂർ ഗാളിമുഖം കശുമാവ് സന്തതി തോട്ടത്തിൽനിന്നുള്ള 'കൊളമ്പോ മാവിൻ തൈ' നട്ടാണ് കളക്‌ടർ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്‌ടർ എ.എൻ. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി. അൻവർ സാദത്ത് രചിച്ച 'മലബാർ കുടിയേറ്റം പിന്നിട്ട വഴികളിലൂടെ' എന്ന പുസ്തകം ചടങ്ങിൽ കളക്ടർ പ്രകാശനം ചെയ്തു. എൽ.എ. ഡെപ്യൂട്ടി കളക്‌ടർ ലിപു എസ്. ലോറൻസ്, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ വി.പി. രഘുമണി, കളക്‌ടറേറ്റ് ഹുസൂർ ശിരസാദർ സതീശൻ, എ.പി. ദിൽന, കെ. മുകുന്ദൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വാർഷികാഘോഷത്തോടനുബന്ധിച്ച് കളക്ടറേറ്റ് ജീവനക്കാർക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ജി.എസ്.ടി. വിഭാഗത്തിലെ വി.എം. സതീശൻ, എം. പവിത്രൻ എന്നിവർ ഒന്നാം സ്ഥാനം സ്വന്തമാക്കി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ നിയന്ത്രിച്ച മത്സരത്തിലെ വിജയികൾക്ക് എ.ഡി.എം. കെ.വി. ശ്രുതി സമ്മാനങ്ങൾ വിതരണം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















