കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ച് സംഘടിപ്പിച്ച അഖിലേന്ത്യ റോഡ് സുരക്ഷ, ആരോഗ്യകരമായ ഇന്റർനെറ്റ് ഉപയോഗ ബോധവത്കരണ യാത്ര വിജയകരമായി ലഡാക്കിലെ ഉം ലിങ് ലാ പാസിൽ എത്തിച്ചേർന്നു. ഇവിടെ വെച്ച് കോഴിക്കോട് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ റെഡ് ക്രോസിന്റെ ഔദ്യോഗിക പതാക ഉയർത്തി.
കഴിഞ്ഞ മേയ് എട്ടിന് കോഴിക്കോട് കളക്ടറും റെഡ്ക്രോസ് ജില്ലാ പ്രസിഡന്റുമായ സ്നേഹിൽ കുമാർ സിങ് ഫ്ലാഗ് ഓഫ് ചെയ്ത യാത്രയാണിത്. ഭാരതത്തിലെ 16 സംസ്ഥാനങ്ങളിലൂടെ ഏകദേശം 9200 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഈ ദൗത്യസംഘം ലഡാക്കിൽ എത്തിയത്. ടീം ലീഡർ ആർ.സി. ബിജിത്ത്, മാടഞ്ചേരി സത്യനാഥൻ, കെ. ദീപു, മിഥുൻ സി. മോഹൻ, ഡോ. പി.ടി. സന്ദീഷ്, ഹരികൃഷ്ണൻ പരിയാരത്ത്, കെ. ധീരജ്, പി. ഫൈസൽ, ടി. ജിനേഷ് എന്നിവരാണ് ഈ ബോധവത്കരണ യാത്രയിലെ മറ്റ് പ്രധാന സംഘാംഗങ്ങൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















