തിരുവനന്തപുരം: ഡൽഹി കേരള ഹൗസ് വളപ്പിൽ വെച്ച് മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യാനും അവരുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്താനും ശ്രമിച്ച അഭിഭാഷക ദീപ ജോസഫിന്റെ നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ.) ശക്തമായി അപലപിച്ചു. വാർത്താശേഖരണത്തിന് എത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ അതിക്രമം കാണിച്ചതും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയതും ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ യൂണിയൻ, ഈ സംഭവത്തിൽ ദീപ ജോസഫിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. റിപ്പോർട്ടർ ടി.വി. റിപ്പോർട്ടർ വൈ.എസ്. അഭിനന്ദ്, കൈരളി ടി.വി. റിപ്പോർട്ടർ ഫെമിന എന്നിവർക്ക് നേരെയാണ് കേരള ഹൗസിൽ വെച്ച് അതിക്രമശ്രമമുണ്ടായത്.
വെള്ളിയാഴ്ച രാത്രി കേരള ഹൗസിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനായി എത്തിയതായിരുന്നു ദീപ ജോസഫ്. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിലെ അതിജീവിതയെ മുൻപ് അപമാനിച്ച കേസിൽ പ്രതിയാണ് ഇവർ. ദീപ ജോസഫിന്റെ സന്ദർശനത്തെക്കുറിച്ചും അവർക്കെതിരെയുള്ള കേസിനെക്കുറിച്ചും തത്സമയം വാർത്ത നൽകിക്കൊണ്ടിരുന്ന കൈരളി ടി.വി.യിലെ വനിതാ മാധ്യമപ്രവർത്തകയോടാണ് ഇവർ ആദ്യം തട്ടിക്കയറിയത്. ഇത് ചോദ്യം ചെയ്ത റിപ്പോർട്ടർ ടി.വി. പ്രതിനിധിയോട് തനിക്ക് സംസാരിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞ് ദീപ ജോസഫ് ആക്രോശിക്കുകയായിരുന്നു. തന്റെ അനുവാദമില്ലാതെ വാർത്ത നൽകിയാൽ കേസ് ഫയൽ ചെയ്യുമെന്ന് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയ ഇവർ, ചർച്ചകൾക്കിടയിൽ കേസിലെ അതിജീവിതയെ 'രതിജീവിത' എന്ന് വിളിച്ച് വീണ്ടും അധിക്ഷേപിച്ചതായും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















