തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും ശക്തമായി തടയുന്നതിനായി 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ പുതിയ കർശന പദ്ധതി ജൂൺ ഒന്ന് മുതൽ ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ പ്രത്യേക അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായിത്തന്നെ മയക്കുമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്താനും വിതരണ ശൃംഖല തകർക്കാനുമുള്ള ശക്തമായ പരിശോധനകൾക്ക് പോലീസ് തുടക്കം കുറിക്കും. കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ ഒഴുകിയെത്തുന്നുണ്ടെന്നും, ഇത് തടയുന്നതിനായി സംസ്ഥാന പോലീസ് മേധാവി അയൽസംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി ബന്ധപ്പെട്ട് സംയുക്ത നീക്കങ്ങൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
നിയമത്തെ വെല്ലുവിളിക്കുന്ന ലഹരി മാഫിയകളെയും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അതിക്രമം നടത്തുന്നവരെയും യാതൊരു കാരണവശാലും വെറുതെ വിടില്ലെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി ജനമൈത്രി പോലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുകയും സ്റ്റുഡന്റ്സ് പോലീസിന് (എസ്.പി.സി) വലിയ പ്രാധാന്യം നൽകുകയും ചെയ്യും. സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. നിലവിലെ സാങ്കേതിക പരിമിതികൾ മറികടന്ന് സൈബർ ക്രൈം തടയുന്നതിനായി പ്രത്യേക അത്യാധുനിക സൗകര്യങ്ങൾ കൊണ്ടുവരും. ഒപ്പം മാറുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി പോലീസ് ട്രെയിനിങ് സിലബസ് പരിഷ്കരിക്കുമെന്നും, റോഡപകടങ്ങൾ കുറയ്ക്കാനുള്ള പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും അറിയിച്ച മന്ത്രി, ബ്ലേഡ് മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ കുബേര' പദ്ധതിയുടെ തുടർന്നുള്ള കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















