മാനാഞ്ചിറ: മാനാഞ്ചിറ- മലാപ്പറമ്പ് നാലുവരിപ്പാത റോഡിൽ കഴിഞ്ഞ ദിവസം നടത്തിയ ട്രയൽ റൺ വൻ ഗതാഗതക്കുരുക്കിന് കാരണമായ പശ്ചാത്തലത്തിൽ, റോഡിലെ മീഡിയന്റെ വീതി കുറയ്ക്കണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു. ക്രിസ്ത്യൻ കോളേജ് മുതൽ സി.എസ്.ഐ ഏരിയ വരെയുള്ള മേഖലയിലെ വൺവേ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ട്രാഫിക് അധികൃതർ പരീക്ഷണാടിസ്ഥാനത്തിൽ ട്രയൽ റൺ നടത്തിയത്. എന്നാൽ നാലുവരിപ്പാതയുടെ ഒരു ട്രാക്കിലൂടെ മാത്രം വാഹനങ്ങൾ കടത്തിവിട്ടപ്പോൾ നഗരത്തിൽ വലിയ രീതിയിലുള്ള ഗതാഗത തടസമാണ് അനുഭവപ്പെട്ടത്. മവൂർ റോഡ് ജംങ്ഷൻ, മാനാഞ്ചിറ, സി.എച്ച് മേൽപ്പാലം ജംങ്ഷൻ എന്നിവിടങ്ങളിലാണ് പ്രധാനമായും കുരുക്കുണ്ടായത്. സ്കൂളുകൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ തിരക്ക് ലഘൂകരിക്കാനാണ് പുതിയ പരിഷ്കാരം ആവിഷ്കരിച്ചതെങ്കിലും, ഇത് കൂടുതൽ ദുരിതത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.
നിലവിൽ 24 മീറ്ററാണ് ഈ പാതയുടെ ആകെ വീതിയെങ്കിലും എല്ലാ ഭാഗങ്ങളിലും ഒരേപോലെയല്ല റോഡിന്റെ സൗകര്യമുള്ളത്. മീഡിയന്റെ ഇരുവശങ്ങളിലുമായി ഏഴ് മുതൽ 8.5 മീറ്ററോളം വീതിയിലാണ് രണ്ടുവരി വീതമുള്ള പാതകൾ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെയുള്ള മീഡിയന്റെ വീതി ഒന്നര മീറ്ററായി കുറയ്ക്കുന്നതോടെ റോഡിന് കൂടുതൽ സ്ഥലം ലഭ്യമാകുമെന്നും, ഇത് വാഹനങ്ങളുടെ ഞെരുക്കവും ഗതാഗതക്കുരുക്കും പൂർണ്ണമായി ഒഴിവാക്കാൻ സഹായിക്കുമെന്നുമാണ് ട്രാഫിക് പോലീസിന്റെ പ്രതീക്ഷ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















