മഴക്കാലത്തിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും ശുചീകരിക്കണം: സാബു എബ്രഹാം

മഴക്കാലത്തിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും ശുചീകരിക്കണം: സാബു എബ്രഹാം
മഴക്കാലത്തിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും ശുചീകരിക്കണം: സാബു എബ്രഹാം
Share  
എഴുത്ത്

News desk

2026 May 23, 08:49 AM
SAMUDRA
NISH
mannan
mn
BOB
skoda

കാസർകോട്: വരാനിരിക്കുന്ന മഴക്കാലത്തിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും കർശനമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നിർദേശിച്ചു. കലക്ടറേറ്റ് ഹാളിൽ ചേർന്ന ദുരന്തനിവാരണ അവലോകനയോഗത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-വർഗ മേഖലകളിൽ അനുവദിച്ചിട്ടുള്ള ഫണ്ടുകളുടെ വിനിയോഗം ഒട്ടും കാലതാമസം കൂടാതെ കാര്യക്ഷമമാക്കണമെന്നും, മഴക്കാലത്തിന് മുന്നോടിയായുള്ള ദുരന്തനിവാരണ മുൻകരുതലുകൾ വേഗത്തിലാക്കണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിലെ മൊത്തത്തിലുള്ള മാലിന്യനിർമാർജനത്തിനും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ചടങ്ങിൽ പങ്കെടുത്ത കളക്‌ടർ അർജുൻ പാണ്ഡ്യൻ വ്യക്തമാക്കി.


​ജില്ലയിലെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. പട്ടികജാതി-വർഗ മേഖലയിലെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജില്ലാ പ്ലാനിങ് ഓഫീസർ ടി. രാജേഷും, ഖരമാലിന്യ സംസ്ക്‌കരണം, മഴക്കാല ശുചീകരണം എന്നീ വിഷയങ്ങളിൽ എൽ.എസ്.ജി.ഡി. ജോയിൻറ് ഡയറക്‌ടർ ജയ്‌സൺ മാത്യുവും അവലോകനം നടത്തി. ദുരന്തനിവാരണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കേണ്ട പങ്കിനെപ്പറ്റി ദുരന്തനിവാരണവിഭാഗം ഹസാർഡ് അനലിസ്റ്റ് ശില്പ ക്ലാസെടുത്തു. ചടങ്ങിൽ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ പി. ജയൻ, കെ.വി. ഹരിദാസ് തുടങ്ങിയ പ്രമുഖരും പങ്കെടുത്തു സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s