തിരുവനന്തപുരം: വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ ശക്തമായ പിന്തുണ നൽകുമെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജൈവവൈവിധ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ആരംഭിച്ച മാതൃകാ ജൈവവൈവിധ്യ സൗഹൃദ ഗ്രാമങ്ങൾ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള പ്രവർത്തനരേഖ, ജൈവസംരക്ഷണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക്, കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള കാർഷിക ജൈവവൈവിധ്യ സംരക്ഷണം, തണ്ണീർത്തട പുനഃസ്ഥാപനം എന്നിവയെക്കുറിച്ചുള്ള വിശദമായ ചർച്ചകളും ഈ ചടങ്ങിന്റെ ഭാഗമായി നടന്നു. പരിപാടിയിൽ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, ജൈവവൈവിധ്യ ബോർഡ് ചെയർമാൻ എൻ.അനിൽകുമാർ, മെമ്പർ സെക്രട്ടറി വി.ബാലകൃഷ്‌ണൻ, അംഗം ഡോ. മിനിമോൾ ജെ.എസ്. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















