കോഴിക്കോട്: മദ്യപിച്ചെത്തിയ ഭർത്താവ് യുവതിയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം. മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജി(39) വിനാണ് വെട്ടേറ്റത്. മദ്യലഹരിയിലായിരുന്ന ഭർത്താവ് ബിജുവാണ് വാക്കത്തി കൊണ്ട് ഷിജിയുടെ തലയ്ക്ക് വെട്ടിയത്. ആഴത്തിൽ മുറിവേറ്റ ഷിജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുറത്ത് ജോലിക്ക് പോയിരുന്ന ഷിജി ജോലി കഴിഞ്ഞ് വൈകീട്ട് നലു മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഭർത്താവ് ആക്രമിച്ചത്. ഈ സമയം ഇയാൾ വീട്ടിൽ തന്നെയുണ്ടായിരുന്നു. മദ്യപിച്ച് പതിവായി വീട്ടിൽ പ്രശ്‌നമുണ്ടാക്കുന്ന ആളാണ് ബിജുവെന്ന് ബന്ധുക്കൾ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















