കോഴിക്കോട്: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെ എസ് ഇ.ബി അറിയിച്ചു. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാമത് നമ്പർ 500 എം വി എ ട്രാൻസ്ഫോർമറിന്റെ 220 കെ വി ബുഷിംഗിൽ തകരാർ സംഭവിച്ചിരുന്നു.
ഈ ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപണികൾക്ക് 12.05.2026 മുതൽ ഒരാഴ്ചക്കാലം വേണ്ടിവരുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ (PGCIL) അറിയിച്ച സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മേൽ ദിവസങ്ങളിൽ ഭാഗീകമായി വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി.എൽ അറിയിച്ചിരുന്നു.
എന്നാൽ അറ്റകുറ്റപണികൾ തീർക്കാനുള്ള ജോലികൾ പൂർത്തിയാക്കുന്നതിന് 2026 മെയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ ഇപ്പോൾ അറിയിച്ച സാഹചര്യത്തിൽ 2026 മെയ് 25 വരെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഭാഗീകമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെ.എസ്.ഇ.ബി.എൽ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















