ഒഞ്ചിയം: വടകര മണ്ഡലത്തിൽ നിന്നും രണ്ടാംതവണയും മികച്ച ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.കെ. രമ എം.എൽ.എ. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. യാത്രയ്ക്ക് മുന്നോടിയായി നെല്ലാച്ചേരി തെവെച്ചപറമ്പിലെ ടി.പി. സ്മൃതിമണ്ഡപത്തിലും വള്ളിക്കാട് ടി.പി. സ്ക്വയറിലുമെത്തി അവർ പുഷ്പാർച്ചന നടത്തുകയും ടി.പി. ചന്ദ്രശേഖരന്റെ സ്മരണ പുതുക്കുകയും ചെയ്തു.
തിരുവനന്തപുരത്തേക്ക് തിരിക്കും മുൻപ് കെ.പി.സി.സി. മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതി സന്ദർശിച്ച കെ.കെ. രമ അദ്ദേഹത്തിന്റെ അനുഗ്രഹം തേടി. എൽ.ഡി.എഫ്. ഭരണകാലത്ത് ഉണ്ടായതിനേക്കാൾ വലിയ രീതിയിലുള്ള വികസന നേട്ടങ്ങൾ യു.ഡി.എഫ്. ഭരണത്തിൽ വടകര മണ്ഡലത്തിൽ കൊണ്ടുവരാൻ കെ.കെ. രമയ്ക്ക് സാധിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഈ അവസരത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. സ്മരണാ ചടങ്ങുകളിൽ ആർ.എം.പി.ഐ. നേതാക്കളായ ഏരിയാ സെക്രട്ടറി ടി.കെ. സിബി, ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി എൻ. വേണു, മോനാച്ചി ഭാസ്കരൻ, വി.കെ. വിശ്വൻ, എ.കെ. ബാബു, ടി.കെ. വിമല തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















