തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രോ ടേം സ്പീക്കർ ജി. സുധാകരന് മുന്നിലാവും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. പ്രോ ടേം സ്പീക്കറായി നിശ്ചയിക്കപ്പെട്ട ജി. സുധാകരൻ കഴിഞ്ഞദിവസം രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. സഭയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എയായിരുന്ന മുതിർന്ന അംഗം എന്ന നിലയിലാണ് അദ്ദേഹത്തെ ഈ ചുമതലയിലേക്ക് തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പ് വരെയുള്ള സഭാ നടപടികൾ നിയന്ത്രിക്കുന്നത് പ്രോ ടേം സ്പീക്കറായിരിക്കും. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങൾക്ക് സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കുകയില്ല.
പുതിയ യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചും ഇതിനകം അന്തിമ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ പൊതുഭരണം, ധനം, നിയമം, തുറമുഖം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുമ്പോൾ, രമേശ് ചെന്നിത്തലയ്ക്കാണ് ആഭ്യന്തരവും വിജിലൻസും നൽകിയിരിക്കുന്നത്. ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തല വിളിച്ചുചേർത്ത ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ശനിയാഴ്ച പോലീസ് ആസ്ഥാനത്ത് വെച്ച് ചേരും. ഡി.ജി.പി മുതൽ ജില്ലാ പോലീസ് മേധാവിമാർ വരെ പങ്കെടുക്കുന്ന യോഗത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില, മയക്കുമരുന്ന് മാഫിയ, ഗുണ്ടാ ആക്രമണങ്ങൾ എന്നിവ കർശനമായി നേരിടുന്നതിനെക്കുറിച്ചും പോലീസ് മർദനങ്ങളിലെ സർക്കാരിന്റെ ശക്തമായ നിലപാടുകളെക്കുറിച്ചും ചർച്ച ചെയ്യും.
പുതിയ മന്ത്രിസഭയിലെ അംഗങ്ങളും അവർക്ക് അനുവദിച്ച വകുപ്പുകളും താഴെ പറയുന്ന പ്രകാരമാണ്:
വി.ഡി. സതീശൻ – പൊതുഭരണം, ധനം, നിയമം, തുറമുഖം
രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്
സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി
കെ. മുരളീധരൻ – ആരോഗ്യം, ദേവസ്വം
എ.പി. അനിൽകുമാർ – റവന്യൂ വകുപ്പ്
പി.സി. വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം
എം. ലിജു – എക്സൈസ്, സഹകരണം
റോജി എം. ജോൺ – ഉന്നത വിദ്യാഭ്യാസം
ടി. സിദ്ദിഖ് – കൃഷി
കെ.എ. തുളസി – പിന്നാക്ക ക്ഷേമം
ബിന്ദു കൃഷ്ണ – വനിതാ-ശിശുക്ഷേമം, തൊഴിൽ
ഒ.ജെ. ജനീഷ് – കായികം, യുവജനക്ഷേമം
പി.കെ. കുഞ്ഞാലിക്കുട്ടി – വ്യവസായം, ഐ.ടി
എൻ. ഷംസുദ്ദീൻ – പൊതുവിദ്യാഭ്യാസം
കെ.എം. ഷാജി – തദ്ദേശസ്വയംഭരണം
പി.കെ. ബഷീർ – പൊതുമരാമത്ത്
വി.ഇ. അബ്ദുൾ ഗഫൂർ – ഫിഷറീസ്
മോൻസ് ജോസഫ് – ജലസേചനം
അനൂപ് ജേക്കബ് – ഭക്ഷ്യ-സിവിൽ സപ്ലൈസ്
ഷിബു ബേബി ജോൺ – വനം
സി.പി. ജോൺ – ഗതാഗതം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















