തലസ്ഥാനത്തെ ബീച്ചിൽ കുടുംബമായെത്തിയ വിനോദസഞ്ചാരികളെ പ്ലാസ്റ്റിക് കസേര ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു, കാസർഗോഡ് സ്വദേശികൾക്ക് പരുക്ക്, യുവാവ് പിടിയിൽ

Share  
എഴുത്ത്

News desk

2026 May 21, 08:42 AM
SAMUDRA
NISH
mannan
mn
BOB
skoda

തിരുവനന്തപുരം: വേളി ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിന് നേരെ അക്രമം അഴിച്ചുവിട്ട പ്രതിയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട്, പൊഴിക്കര, പുതുവൽപുത്തൻ വീട്ടിൽ പ്രവീൺ (27) ആണ് പിടിയിലായത്. വലിയതുറ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കാസർഗോഡ് സ്വദേശികളായ കുടുംബം വേളി ബീച്ചിൽ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു. ഇവിടെവെച്ച് പ്രതി ഇവരുമായി അനാവശ്യമായി തർക്കമുണ്ടാക്കുകയും തുടർന്ന് പ്ലാസ്റ്റിക് കസേര ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ സ്വദേശികളായ രണ്ടുപേർക്ക് പരുക്കേറ്റു. വിനോദസഞ്ചാരികളുടെ പരാതിയെ തുടർന്ന് ഉടനടി സ്ഥലത്തെത്തിയ വലിയതുറ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s