മിൽമ പാൽ വില ലിറ്ററിന് നാല് രൂപ കൂട്ടി; പുതുക്കിയ വില ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

മിൽമ പാൽ വില ലിറ്ററിന് നാല് രൂപ കൂട്ടി; പുതുക്കിയ വില ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ
മിൽമ പാൽ വില ലിറ്ററിന് നാല് രൂപ കൂട്ടി; പുതുക്കിയ വില ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ
Share  
എഴുത്ത്

News desk

2026 May 20, 02:21 PM
SAMUDRA
NISH
mannan
mn
BOB

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് നാല് രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില ജൂൺ ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരും. പാൽ വില വർധിപ്പിക്കുന്ന കാര്യം മുഖ്യമന്ത്രി വി.ഡി.സതീശനെ ധരിപ്പിച്ചതായി മിൽമ ചെയർമാൻ കെ.എസ്.മണി അറിയിച്ചു.


​മിൽമയുടെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധനവ് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ഇതനുസരിച്ച് നിലവിൽ 52 രൂപയുള്ള പാൽ വില ലിറ്ററിന് 56 രൂപയായി ഉയരും. മുൻ സർക്കാർ തന്നെ ഈ വില വർധനവിന് തത്വത്തിൽ അംഗീകാരം നൽകിയിരുന്നതാണ്. വർധിപ്പിക്കുന്ന തുകയിൽ 3.33 രൂപയും നേരിട്ട് കർഷകന് ലഭിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. പാലിന് വില കൂടുന്നതോടെ മിൽമ പുറത്തിറക്കുന്ന മറ്റ് പാലിതര ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും.


​കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ തന്നെ പാൽ വില വർധിപ്പിക്കാൻ തീരുമാനമെടുത്തിരുന്നെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാലാണ് പ്രഖ്യാപനവും നടത്തിപ്പും നീണ്ടുപോയത്. ഭരണം മാറിയതിന് ശേഷം പുതിയ മുഖ്യമന്ത്രിയെ കണ്ട് അനുമതി വാങ്ങിയ ശേഷമാണ് മിൽമ ഔദ്യോഗിക തീരുമാനം പുറത്തുവിട്ടത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b