മോഡലിങ്ങിന്റെ മറവില്‍ പീഡനം; പിടിയിലായ യുവതികള്‍ക്ക് അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുമായി ബന്ധമെന്ന് പൊലീസ്

മോഡലിങ്ങിന്റെ മറവില്‍ പീഡനം; പിടിയിലായ യുവതികള്‍ക്ക് അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുമായി ബന്ധമെന്ന് പൊലീസ്
മോഡലിങ്ങിന്റെ മറവില്‍ പീഡനം; പിടിയിലായ യുവതികള്‍ക്ക് അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുമായി ബന്ധമെന്ന് പൊലീസ്
Share  
എഴുത്ത്

News desk

2026 May 20, 09:41 AM
SAMUDRA
NISH
mannan
mn
BOB

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശത്തെത്തിച്ച്‌ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുടെ ഇടപെടലുകളും ഗുണ്ടാബന്ധവും തിരഞ്ഞ് പൊലീസ്. കേസില്‍ ഇതിനകം പിടിയിലായ മുഖ്യസൂത്രധാരിയും തിരുവനന്തപുരം പോങ്ങുവിള സ്വദേശിയുമായ അലീന ഏബ്രഹാം, ഗുരുവായൂര്‍ സ്വദേശി ടോയ്സി സിന്ധു, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവർക്ക് അന്താരാഷ്ട്ര പെൺവാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.


​ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് പ്രാദേശിക ഗുണ്ടകളുടെ ഒത്താശയുണ്ടെന്ന് കൊച്ചി സിറ്റി ഡിസിപിയുടെ നേരിട്ടുള്ള നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കേസില്‍ നേരിട്ട് പങ്കാളികളായ രണ്ടുപേരെ കൂടി എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. മുംബൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സിന്ധുവിനെ കൊച്ചിയിലെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം, അലീനയെയും മഞ്ജിമയെയും ഉൾപ്പെടെ മൂന്ന് പ്രതികളെയും ഒരുമിച്ച്‌ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.


​ഫാഷൻ ഷോയില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേന സെലിബ്രിറ്റികളെ ഉപയോഗിച്ച് പരസ്യം നൽകിയാണ് അലീന മോഡലുകളായ പെൺകുട്ടികളെ വലയിലാക്കിയത്. തുടർന്ന് സിന്ധുവിന്റെ സഹായത്തോടെ ഇവരെ ദുബൈയിലെത്തിക്കുകയായിരുന്നു. വിദേശത്തെത്തിച്ച യുവതികൾക്ക് ലഹരിമരുന്ന് നല്‍കി മയക്കി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കുകയും, ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈൽ ഫോണില്‍ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി യുവതികളെ ദുബൈയിൽ പലർക്കും മുൻപില്‍ കാഴ്ചവെച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ദൃശ്യങ്ങൾ നാട്ടിലെ വീട്ടിലേക്ക് അയച്ചുകൊടുക്കുമെന്നും കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി സമാനതകളില്ലാത്ത ക്രൂരതയ്ക്കാണ് താൻ ഇരയായതെന്ന് പരാതിക്കാരി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b