‘നെഹ്റൂവിയൻ ഇടതുപക്ഷക്കാരൻ; പിന്നെന്തിന് ദൈവനാമത്തിൽ ജാതിപേര് പറഞ്ഞ് സത്യപ്രതിജ്ഞ?’: വി.ഡി.സതീശനെതിരെ ഗായകൻ സൂരജ് സന്തോഷ്

‘നെഹ്റൂവിയൻ ഇടതുപക്ഷക്കാരൻ; പിന്നെന്തിന് ദൈവനാമത്തിൽ ജാതിപേര് പറഞ്ഞ് സത്യപ്രതിജ്ഞ?’: വി.ഡി.സതീശനെതിരെ ഗായകൻ സൂരജ് സന്തോഷ്
‘നെഹ്റൂവിയൻ ഇടതുപക്ഷക്കാരൻ; പിന്നെന്തിന് ദൈവനാമത്തിൽ ജാതിപേര് പറഞ്ഞ് സത്യപ്രതിജ്ഞ?’: വി.ഡി.സതീശനെതിരെ ഗായകൻ സൂരജ് സന്തോഷ്
Share  
എഴുത്ത്

News desk

2026 May 20, 09:35 AM
SAMUDRA
NISH
mannan
mn
BOB

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന്റെ സത്യപ്രതിജ്ഞയ്ക്കിടെ ജാതിപ്പേര് ഉപയോഗിച്ചതിലും ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്തതിലും കടുത്ത വിമർശനവുമായി ഗായകൻ സൂരജ് സന്തോഷ് രംഗത്ത്. താൻ വലതുപക്ഷക്കാരനല്ലെന്നും നെഹ്റുവിയൻ ഇടതുപക്ഷക്കാരനാണെന്നും അവകാശപ്പെടുന്ന സതീശന്റെ പ്രവർത്തികളിൽ വലിയ വൈരുധ്യമുണ്ടെന്ന് സൂരജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുക എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അവകാശമാണെങ്കിലും, നിരീശ്വരവാദപരവും മതേതരവുമായ കാഴ്ചപ്പാടുകൾ പുലർത്തിയ ജവഹർലാൽ നെഹ്റുവിന്റെ പേര് പറയുന്നയാൾ അതിന് വിപരീതമായാണ് പ്രവർത്തിച്ചതെന്ന് സൂരജ് ചൂണ്ടിക്കാട്ടി. സത്യപ്രതിജ്ഞാ വേളയിൽ 'മേനോൻ' എന്ന ജാതിപ്പേര് പരസ്യമായി ഉപയോഗിച്ചതിനെയും കുറിപ്പിലൂടെ അദ്ദേഹം ശക്തമായി വിമർശിച്ചു.


​സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ജാതിപ്പേര് ചേർത്തത് രാഷ്ട്രീയ മേഖലയിലും സോഷ്യൽ മീഡിയയിലും വലിയ വാദപ്രതിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. ഇതിനിടെ വി.ഡി.സതീശനെ പരിഹസിച്ച് സിപിഎം നേതാവ് പി.സരിനും രംഗത്തെത്തി. സിനിമയിലെ പ്രശസ്തമായ ഡയലോഗ് ഓർമ്മിപ്പിച്ചുകൊണ്ട്, "ഇനി 'മേനോൻ സാറേ' എന്ന് വിളിക്കണം എന്നാകുമോ കവി ഉദ്ദേശിച്ചത്?" എന്നാണ് സരിൻ ഫേസ്ബുക്കിൽ കുറിച്ചത്. സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ കോൺഗ്രസ് നേതാവ് ജിന്റോ ജോണും വിഷയത്തിൽ അതൃപ്തി പരസ്യമാക്കി. കോൺഗ്രസ് നേതാക്കൾ ജാതിവാലുകൾ ചുമക്കാതിരിക്കുന്നതാണ് നല്ലതെന്നും, തന്റെ പേരിനൊപ്പം മതം ചേർക്കേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷമുണ്ടായ ഈ ജാതിപ്പേര് വിവാദം വരുംദിവസങ്ങളിലും രാഷ്ട്രീയ ചർച്ചകളിൽ സജീവമായി നിലനിൽക്കുമെന്നാണ് സൂചന.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b