ഇരിട്ടി: ആറളം ഫാം മേഖലയിലെ വന്യജീവിസംഘർഷം ലഘൂകരിക്കുന്നതിനായി വനംവകുപ്പ് ആരംഭിച്ച 'ഓപ്പറേഷൻ ഗജമുക്തി' ദൗത്യത്തിന്റെ ആദ്യദിന ശ്രമം പരാജയപ്പെട്ടു. ആനകളെ കാട്ടിലേക്ക് തുരത്താനുള്ള നീക്കമാണ് ലക്ഷ്യം കാണാതെ പോയത്. ഫാം മേഖലയിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിൽ ബ്ലോക്ക് ഒന്ന്, അഞ്ച് ഭാഗങ്ങളിൽ നിന്നായി വലിയകൊമ്പൻ, മൊട്ടുകൊമ്പൻ എന്നീ രണ്ട് ആനകളെ കണ്ടെത്തുകയും, ഇവയെ എക്കണ്ടി വഴി ബ്ലോക്ക് രണ്ടിലേക്ക് തുരത്തുകയും ചെയ്തു. തുടർന്ന് ബ്ലോക്ക് രണ്ടിലുണ്ടായിരുന്ന മറ്റ് നാല് ആനകളെക്കൂടി ഉൾപ്പെടുത്തി ആകെ ആറ് ആനകളെ ബ്ലോക്ക് നാല് വഴി ഹെലിപ്പാഡ് ഭാഗത്ത് എത്തിച്ചു.
എന്നാൽ, ഇവിടെനിന്നും ആനകളെ വട്ടക്കാട് ഭാഗത്തേക്കും തുടർന്ന് താളിപ്പാറ വഴി കാട്ടിലേക്കും കയറ്റിവിടാൻ ശ്രമിക്കുന്നതിനിടെ ആനക്കൂട്ടം വനത്തിലേക്ക് കയറാതെ ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയായിരുന്നു. ഇതോടെ ആദ്യ ദിവസത്തെ ദൗത്യം നിർത്തിവെക്കേണ്ടി വന്നു.
ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ, കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് ഓപ്പറേഷൻ നടക്കുന്നത്. ആറളം വൈൽഡ് ലൈഫ്, കൊട്ടിയൂർ, കണ്ണവം റെയിഞ്ചുകളിലെ ജീവനക്കാരും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 47 പേർ അടങ്ങുന്ന പ്രത്യേക ഡ്രൈവിങ് ടീമാണ് ദൗത്യത്തിൽ പങ്കെടുത്തത്. ആദ്യദിനം വിജയം കണ്ടില്ലെങ്കിലും ബുധനാഴ്‌ചയും ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ദൗത്യം തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















