കൊഴിഞ്ഞാമ്പാറ: പണം പന്തയം വച്ച് കോഴിപ്പോര് നടത്തുകയായിരുന്ന എട്ടുപേരെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. ഇവരിൽ നിന്ന് രണ്ട് പോരുകോഴികളെയും പന്തയത്തിന് ഉപയോഗിച്ച 12,740 രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു. വടകരപ്പതി അനുപ്പൂരിലെ ഒഴിഞ്ഞ പറമ്പിൽ കോഴിപ്പോര് നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ചൊവ്വാഴ്‌ച രാവിലെ 10.45-ഓടെയായിരുന്നു പോലീസ് പരിശോധന നടത്തിയത്.
കോയമ്പത്തൂർ കിണത്തുക്കടവ് സ്വദേശികളായ ടി. ജ്ഞാനകുമാർ (32), ടി. ഉദയകുമാർ (32), വി. നവീൻകുമാർ (31), ആർ. നന്ദകുമാർ (29), പൊള്ളാച്ചി രാമർകോവിൽ സ്ട്രീറ്റ് എം. ഷൺമുഖസുന്ദരം (32), പൊള്ളാച്ചി പഴനിയാണ്ടവർ കോവിൽവീഥി പി. പ്രദീപ് കുമാർ (20), എരുത്തേമ്പതി മാങ്കാപ്പള്ളം എസ്. നിധിൻ കുമാർ (34), ഒഴലപ്പതി കുപ്പാണ്ട് കൗണ്ടന്നൂർ എം. രാമസ്വാമി (42) എന്നിവരാണ് പിടിയിലായത്.
എസ്.ഐ. കെ.പി. ജോർജ്, ഗ്രേഡ് എസ്.ഐ. വി. ജയകുമാർ, എ.എസ്.ഐ. ജി. സുരേഷ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബി. അബ്‌ദുൽ നാസർ, എസ്. അശോക്, കെ. സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കേസിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത രണ്ട് പോരുകോഴികളെയും പിന്നീട് പോലീസ് സ്റ്റേഷനിൽ വെച്ച് 5,800 രൂപയ്ക്ക് ലേലത്തിൽ വിറ്റു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















