സൗഹൃദം നടിച്ച് അയൽവാസിയായ വയോധികയുടെ കമ്മൽ വലിച്ചുപറിച്ച യുവാവ് പിടിയിൽ

സൗഹൃദം നടിച്ച് അയൽവാസിയായ വയോധികയുടെ കമ്മൽ വലിച്ചുപറിച്ച യുവാവ് പിടിയിൽ
സൗഹൃദം നടിച്ച് അയൽവാസിയായ വയോധികയുടെ കമ്മൽ വലിച്ചുപറിച്ച യുവാവ് പിടിയിൽ
Share  
എഴുത്ത്

News desk

2026 May 20, 09:23 AM
SAMUDRA
NISH
mannan
mn
BOB

മാനന്തവാടി: അയൽവാസിയുടെ വീട്ടിൽ കയറി സൗഹൃദം നടിച്ച് വയോധികയുടെ കാതിലെ കമ്മൽ വലിച്ചു പറിച്ച് കൊണ്ടുപോയ യുവാവ് പിടിയിൽ. വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ്(46)നെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് അപഹരിച്ചത്.


മാനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയ മോഷണ മുതൽ മഹസ്സർ പ്രകാരം പൊലീസ് പിടിച്ചെടുത്തു. ഇക്കഴിഞ്ഞ പതിനേഴാം തീയ്യതി വൈകീട്ടോടെയായിരുന്നു സംഭവം. 85 വയസ്സുള്ള കല്യാണിയുടെ വീട്ടിൽ കയറി പ്രതി സനീഷ് തോമസ് കുശലന്വേഷണത്തിനെന്ന പേരിൽ എത്തുകയും സംസാരിക്കുന്നതിനിടെ വയോധികയുടെ ഇരു ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്യുകയായിരുന്നു. ചെവിയിൽ വേദനയനുഭവപ്പെട്ട വയോധിക ഇയാൾ വീട്ടിൽനിന്നും പോയ ശേഷം മരുമകളോട് കാര്യം പറഞ്ഞു. മരുമകൾ പരിശോധിച്ചപ്പോൾ ഇടത് കാതിലെ കമ്മൽ കാണാനുണ്ടായിരുന്നില്ല. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ റെജി സ്‌കറിയയാണ് കേസിൽ അന്വേഷണം നടത്തുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b