സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാൻ നാലംഗ സമിതി. മുൻ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ അധ്യക്ഷനാകും. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലാണ് കൺവീനർ. സിഡിഎസ് ഡയറക്ടർ ഡി.വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി.നാരായണ എന്നിവർ സമിതി അംഗങ്ങളാകും.
സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയെ പറ്റി ധവളപത്രമിറക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫിന്റെ പ്രഖ്യാപനമാണ്. സർക്കാർ അധികാരത്തിൽ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്നലെയും അതേപ്പറ്റിയുള്ള പരാമർശങ്ങളുണ്ടായിരുന്നു. സർക്കാരിന്റെ ധനസ്ഥിതി അവലോകനം ചെയ്യാൻ മുഖ്യമന്ത്രി ഇന്ന് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം കാര്യവും ഇതിൽ വന്നിട്ടുണ്ടെന്നാണ് വിവരം. ഈ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. നാലംഗ സമിതി എത്രയും വേഗം ദൗത്യം പൂർത്തീകരിക്കണമെന്നാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദേശം.
അതേസമയം, ഇന്ന് കിഫ്ബി മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന മിനി ആന്റണിയും ഉന്നത ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിയെ കണ്ടത്. കിഫ്ബിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സമഗ്ര അവലോകനം മുഖ്യമന്ത്രി നടത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















