ചോമ്പാല : കൊളാരാട് തെരുവിൽ 'സംഗീതിക'യിൽ എൻ. സുധയുടെ വീട്ടിലായിരുന്നു മോഷണം. കഴിഞ്ഞ ജനുവരി അഞ്ചിന് .
അന്നേ ദിവസം രാവിലെ വീട് പൂട്ടി പുറത്തുപോയ സുധ ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണ്ണവും ഗോൾഡ് കോയിനുകളും നഷ്ടപ്പെട്ടതായി കണ്ടെത്തി .
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം വളപ്പിൽ ഹൗസിൽ പി.എച്ച്. ആസിഫ് എന്ന 24കാരനെയാണ് മംഗളൂരുവിൽ വെച്ച് പോലീസ് സംഘം വലയിലാക്കിയത്.
നിരവധി മോഷണ കേസ്സിൽ പ്രതിയാണ് ആസിഫ് എന്ന 24 കാരൻ പോലീസ് വ്യക്തമാക്കി
സി സി ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതി മംഗളരുവിൽ നിന്നാണ് പിടിയിലായത്.
ആസിഫ് നിരവധി മോഷണ കേസ്സിൽ പ്രതിയാണെന്ന് ചോമ്പാല പോലീസ് സ്‌റ്റേഷനിലെ എസ് ഐ ടി സുനിൽകുമാർ പറഞ്ഞു. സംഭവ സ്ഥലത്ത് എത്തി പോലീസ് തെളിവെടുപ്പ് നടത്തി.
ചിത്രം :പ്രതീകാത്മകം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















