13-ാം നമ്പറിനോട് 'നോ' പറഞ്ഞ് യുഡിഎഫ് മന്ത്രിമാർ: ഭാഗ്യനമ്പറുകൾ സ്വന്തമാക്കി പ്രമുഖ നേതാക്കൾ

13-ാം നമ്പറിനോട് 'നോ' പറഞ്ഞ് യുഡിഎഫ് മന്ത്രിമാർ: ഭാഗ്യനമ്പറുകൾ സ്വന്തമാക്കി പ്രമുഖ നേതാക്കൾ
13-ാം നമ്പറിനോട് 'നോ' പറഞ്ഞ് യുഡിഎഫ് മന്ത്രിമാർ: ഭാഗ്യനമ്പറുകൾ സ്വന്തമാക്കി പ്രമുഖ നേതാക്കൾ
Share  
എഴുത്ത്

News desk

2026 May 19, 09:39 AM
SAMUDRA
NISH
mannan
mn
BOB

തിരുവനന്തപുരം: നവീകരണത്തിന്റെ പുതിയ പ്രഖ്യാപനങ്ങളുമായി അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിലും 13-ാം നമ്പർ കാർ വേണ്ടെന്ന് വെച്ച് മന്ത്രിമാർ. പുതിയ മന്ത്രിസഭയിലെ അംഗങ്ങളാരും തന്നെ 13-ാം നമ്പർ വാഹനം ഉപയോഗിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ടൂറിസം വകുപ്പ് ഈ നമ്പർ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും യുഡിഎഫ് മന്ത്രിമാർ ആരും 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ രണ്ട് പിണറായി വിജയൻ സർക്കാരുകളുടെയും 2006-ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെയും കാലത്ത് ഇടതുപക്ഷ മന്ത്രിമാർ ഈ അന്ധവിശ്വാസത്തെ തള്ളിപ്പറഞ്ഞ് 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി ഉപയോഗിച്ചിരുന്നു.


​കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്ന പി. പ്രസാദായിരുന്നു 13-ാം നമ്പർ വാഹനം ഓടിച്ചിരുന്നത്. ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസകും, വി.എസ് സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയും ഇതേ നമ്പർ തന്നെയാണ് ഔദ്യോഗിക വാഹനത്തിനായി തിരഞ്ഞെടുത്തത്. 13 എന്നത് അശുഭകരമായ നമ്പറാണെന്ന പാശ്ചാത്യ അന്ധവിശ്വാസമാണ് ഈ നമ്പറിനോട് അകലം പാലിക്കാൻ യുഡിഎഫ് മന്ത്രിമാരെ പ്രേരിപ്പിക്കുന്നത്.


​അതേസമയം, മന്ത്രിമാർ ആവശ്യപ്പെടുന്ന നമ്പറുകൾ പൊതുവേ അനുവദിച്ചു നൽകുന്ന പതിവ് ഇത്തവണയും തുടർന്നിട്ടുണ്ട്. ഇതനുസരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് രണ്ടാം നമ്പർ കാറാണ് നൽകിയിരിക്കുന്നത്. മുൻപ് മന്ത്രിയായിരുന്നപ്പോഴും അദ്ദേഹം ഇതേ നമ്പറാണ് ഉപയോഗിച്ചിരുന്നത്. ഒമ്പതാം നമ്പർ ഭാഗ്യനമ്പറായി കരുതുന്ന രമേശ് ചെന്നിത്തല ഇത്തവണയും ആ നമ്പർ ചോദിച്ചുവാങ്ങുകയായിരുന്നു. ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന് 51-ാം നമ്പർ കാറാണ് അനുവദിച്ചിട്ടുള്ളത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b