ഗണ്‍മാന്മാരുടെ മര്‍ദ്ദനം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ (SIT) രൂപീകരിക്കാന്‍ ഡിജിപിയുടെ ശുപാര്‍ശ

ഗണ്‍മാന്മാരുടെ മര്‍ദ്ദനം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ (SIT) രൂപീകരിക്കാന്‍ ഡിജിപിയുടെ ശുപാര്‍ശ
ഗണ്‍മാന്മാരുടെ മര്‍ദ്ദനം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ (SIT) രൂപീകരിക്കാന്‍ ഡിജിപിയുടെ ശുപാര്‍ശ
Share  
എഴുത്ത്

News desk

2026 May 19, 09:35 AM
SAMUDRA
NISH
mannan
mn
BOB

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കാനുള്ള ശുപാര്‍ശ ഡിജിപി ആഭ്യന്തര വകുപ്പിന് കൈമാറി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും പുതിയ സംഘം കേസ് അന്വേഷിക്കുക. ശുപാര്‍ശ ആഭ്യന്തര മന്ത്രി നേരിട്ട് പരിശോധിച്ച് ഇന്ന് തന്നെ എസ്‌ഐടി രൂപീകരണത്തിനുള്ള ഔദ്യോഗിക ഉത്തരവിറക്കുമെന്നാണ് വിവരം. ഇതിനൊപ്പം പ്രതികളായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാനും നീക്കമുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഒന്നാം മന്ത്രിസഭാ യോഗത്തിലാണ് ഗണ്‍മാന്മാര്‍ക്കെതിരായ മര്‍ദനക്കേസില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചത്. എസ്ഐടി രൂപീകരിച്ച് ശക്തമായ അന്വേഷണം നടത്തുമെന്നും സംഘത്തില്‍ ആരൊക്കെ വേണമെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.


​2023 ഡിസംബര്‍ 15-ന് ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്ഷനില്‍ വെച്ച് കെഎസ്‌യു നേതാവും നിയുക്ത എംഎല്‍എയുമായ എ.ഡി. തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റത്. എന്നാല്‍, കേസിന്റെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ പോലും ശേഖരിക്കാതെ അനില്‍ കുമാറും സന്ദീപും കുറ്റം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിക്കാനായിരുന്നു മുൻപ് ക്രൈംബ്രാഞ്ച് ശ്രമിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b