അറപ്പുഴ പഴയപാലത്തിന്റെ നടപ്പാത പൊളിക്കൽ പൂർത്തിയായി: പുതിയ പാലവുമായി കൂട്ടിയോജിപ്പിക്കാനുള്ള പ്രവൃത്തികൾ വേഗത്തിലേക്ക്

അറപ്പുഴ പഴയപാലത്തിന്റെ നടപ്പാത പൊളിക്കൽ പൂർത്തിയായി: പുതിയ പാലവുമായി കൂട്ടിയോജിപ്പിക്കാനുള്ള പ്രവൃത്തികൾ വേഗത്തിലേക്ക്
അറപ്പുഴ പഴയപാലത്തിന്റെ നടപ്പാത പൊളിക്കൽ പൂർത്തിയായി: പുതിയ പാലവുമായി കൂട്ടിയോജിപ്പിക്കാനുള്ള പ്രവൃത്തികൾ വേഗത്തിലേക്ക്
Share  
എഴുത്ത്

News desk

2026 May 19, 09:23 AM
SAMUDRA
NISH
mannan
mn
BOB

രാമനാട്ടുകര: ദേശീയപാത ആറുവരിപ്പാത വികസനത്തിന്റെ ഭാഗമായി അറപ്പുഴയിൽ നിർമിക്കുന്ന പുതിയ പാലവുമായി കൂട്ടിയോജിപ്പിക്കുന്നതിന് വേണ്ടി പഴയപാലത്തിന്റെ നടപ്പാത പൊളിച്ചുമാറ്റുന്ന പ്രവൃത്തികൾ പൂർത്തിയായി. നിലവിലുള്ള പഴയപാലത്തിലൂടെയുള്ള വാഹന ഗതാഗതത്തിന് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ഏപ്രിൽ ആദ്യവാരത്തിലായിരുന്നു നടപ്പാത പൊളിക്കുന്ന ജോലികൾക്ക് തുടക്കമിട്ടത്.


​ഉപയോഗത്തിലിരിക്കുന്ന പഴയപാലത്തിന് യാതൊരുവിധത്തിലുള്ള കേടുപാടുകളും സംഭവിക്കാതിരിക്കാൻ അതീവ ജാഗ്രതയോടെയാണ് നിർമാണ കമ്പനി അധികൃതർ പണികൾ നടത്തിയത്. ഇതിനായി നടപ്പാതയുടെ കോൺക്രീറ്റ് ഭാഗങ്ങൾ അത്യാധുനിക ഡയമണ്ട് റോപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് അതീവ ശ്രദ്ധയോടെയാണ് മുറിച്ചുമാറ്റിയത്. നിലവിൽ നടപ്പാത പൂർണ്ണമായി നീക്കം ചെയ്ത പഴയപാലത്തിലൂടെ താൽക്കാലിക ഡിവൈഡറുകൾ സ്ഥാപിച്ച് വാഹന ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.


​ഇനി പുതിയ പാലത്തിൽ ഗർഡറുകൾ സ്ഥാപിച്ച ശേഷമായിരിക്കും ഇരുപാലങ്ങളും തമ്മിൽ പരസ്പരം കൂട്ടിയോജിപ്പിക്കുക. ഇതിനായി പൂണെയിൽ നിർമാണം പൂർത്തിയാക്കിയ കോൺക്രീറ്റ് ഗാർഡറുകൾ താമസിയാതെ തന്നെ അറപ്പുഴയിൽ എത്തിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇതോടൊപ്പം ഈ ഭാഗത്തെ സർവീസ് റോഡിന്റെ നിർമാണ പ്രവൃത്തികളും ഇപ്പോൾ അന്തിമഘട്ടത്തിലാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b