കോഡൂർ: ഗ്രാമപ്പഞ്ചായത്തിൽ മഴക്കാലപൂർവ മുന്നൊരുക്കത്തിന്റെ ഭാഗമായി വിപുലമായ രീതിയിൽ ശുചിത്വഹർത്താൽ സംഘടിപ്പിച്ചു. പകർച്ചവ്യാധികൾ തടയുന്നതിനായി ജനവാസ പ്രദേശങ്ങളും പൊതു ഇടങ്ങളും മാലിന്യമുക്തമാക്കുക, കുറ്റിക്കാടുകൾ നീക്കംചെയ്യുക തുടങ്ങിയ ശുചീകരണ പ്രവർത്തനങ്ങളാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിജയകരമായി നടപ്പാക്കിയത്.
വാർഡുതലങ്ങളിൽ അതത് പഞ്ചായത്ത് അംഗങ്ങളുടെ മേൽനോട്ടത്തിൽ വലിയൊരു ജനകീയ കാംപെയ്‌നായിട്ടാണ് ശുചിത്വഹർത്താൽ അരങ്ങേറിയത്.
ഹരിതകർമസേനാംഗങ്ങൾ, ആശ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾ, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ സന്നദ്ധപ്രവർത്തകർ എന്നിവരെല്ലാം ഈ ജനകീയ ദൗത്യത്തിൽ പങ്കാളികളായി. തെരുവോരങ്ങൾ, പൊതുവിദ്യാലയങ്ങൾ, അങ്കണവാടികൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളെല്ലാം കാംപെയ്‌നിന്റെ ഭാഗമായി പൂർണ്ണമായും വൃത്തിയാക്കി. ഇതിനുപുറമെ, കുടുംബശ്രീ എ.ഡി.എസ്., സി.ഡി.എസ്. സമിതികളുടെ മേൽനോട്ടത്തിൽ അയൽക്കൂട്ടാംഗങ്ങൾ തങ്ങളുടെ വീടും പരിസരവും ശുചീകരിച്ചു.
ശുചിത്വഹർത്താലിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വരിക്കോട്ടിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം എൻ.കെ. റീന, ഹെൽത്ത് ഇൻസ്പെക്ടർ കെ. വിജയകുമാർ, മൻസൂർ പാലോളി, പി.പി. സാബിർ അലി, സി.പി. മുസ്തഫ, പി.കെ. അബ്ദുസ്സലാം, ജാഫർ തുടങ്ങിയവർ വിവിധയിടങ്ങളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
താണിക്കൽ വാർഡിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തംഗം തറയിൽ യൂസുഫ് മാനു ഉദ്ഘാടനം ചെയ്തു. ആശ വർക്കർ ഇന്ദിര, ഇഖ്ബാൽ പരേങ്ങൽ, പി.പി. അബ്ദുൽഹക്കീം, ഹമീദ് തയ്യിൽ തുടങ്ങിയവരും ഈ വാർഡിലെ പ്രവർത്തനങ്ങൾക്ക് മുന്നിൽനിന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















