പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 10 പവനും ഗോൾഡ് കോയിനുകളും കവർന്ന കേസ്: പ്രതി പിടിയിൽ

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 10 പവനും ഗോൾഡ് കോയിനുകളും കവർന്ന കേസ്:  പ്രതി പിടിയിൽ
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 10 പവനും ഗോൾഡ് കോയിനുകളും കവർന്ന കേസ്: പ്രതി പിടിയിൽ
Share  
എഴുത്ത്

News desk

2026 May 18, 09:50 AM
SAMUDRA
NISH
mannan
mn
BOB

ചോമ്പാല: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണങ്ങളും ഗോൾഡ് കോയിനുകളും കവർന്ന കേസിൽ പ്രതിയെ ചോമ്പാല പോലീസ് പിടികൂടി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം വളപ്പിൽ ഹൗസിൽ പി.എച്ച്. ആസിഫിനെ (24) ആണ് മംഗളൂരുവിൽ വെച്ച് പോലീസ് സംഘം വലയിലാക്കിയത്.


കഴിഞ്ഞ ജനുവരി അഞ്ചിനാണ് നാടിനെ നടുക്കിയ മോഷണം നടന്നത്. ചോമ്പാല കൊയ്രാട് തെരുവിൽ 'സംഗീതിക'യിൽ എൻ. സുധയുടെ വീട്ടിലായിരുന്നു മോഷണം. സംഭവദിവസം രാവിലെ വീട് പൂട്ടി പുറത്തുപോയ സുധ ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണ്ണവും ഗോൾഡ് കോയിനുകളും നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.


സി സി ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതി മംഗളരുവിൽ നിന്നാണ് പിടിയിലായത്. ആസിഫ് നിരവധി മോഷണ കേസ്സിൽ പ്രതിയാണെന്ന് എസ് ഐ ടി സുനിൽകുമാർ പറഞ്ഞു. സംഭവ സ്ഥലത്ത് എത്തി പോലീസ് തെളിവെടുപ്പ് നടത്തി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b