കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ച് വി.ഡി. സതീശൻ; രമേശ് ചെന്നിത്തല, കെ. മുരളീധരൻ ഉൾപ്പെടെയുള്ളവർ പട്ടികയിൽ

കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ച് വി.ഡി. സതീശൻ; രമേശ് ചെന്നിത്തല, കെ. മുരളീധരൻ ഉൾപ്പെടെയുള്ളവർ പട്ടികയിൽ
കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ച് വി.ഡി. സതീശൻ; രമേശ് ചെന്നിത്തല, കെ. മുരളീധരൻ ഉൾപ്പെടെയുള്ളവർ പട്ടികയിൽ
Share  
എഴുത്ത്

News desk

2026 May 17, 08:46 PM
SAMUDRA
NISH
mannan
mn
BOB

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. വി.ഡി. സതീശന് പുറമെ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, ബിന്ദു കൃഷ്ണ, എ.പി. അനിൽ കുമാർ, പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ് എന്നിവരാണ് മന്ത്രിസഭയിലെ കോൺഗ്രസ് പ്രതിനിധികൾ. ഐ.സി. ബാലകൃഷ്ണൻ, കെ.എ. തുളസി എന്നിവർ ടേം വ്യവസ്ഥയിലായിരിക്കും മന്ത്രിസ്ഥാനം കൈയാളുക. മന്ത്രിമാരുടെ ഈ പട്ടിക നിയുക്ത മുഖ്യമന്ത്രി ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി കഴിഞ്ഞു.


​മന്ത്രിമാരുടെ വകുപ്പുകളെല്ലാം തീരുമാനമായിട്ടുണ്ടെന്നും ഘടകകക്ഷികളുമായുള്ള ചർച്ചകൾ ഏകദേശം പൂർത്തിയായതായും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വകുപ്പുകൾ സംബന്ധിച്ച നിർദേശം നാളെ ഗവർണർക്ക് സമർപ്പിക്കും. പിണറായി വിജയൻ, രാജീവ് ചന്ദ്രശേഖർ, ബിനോയ് വിശ്വം എന്നിവരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. കേരളത്തിലെ മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ലെന്നും തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിക്കാമെന്നും ഒരു പുതുയുഗ കേരളത്തിനാണ് തുടക്കമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ അനാവശ്യ സമ്മർദ്ദങ്ങളോ വീതംവെപ്പോ നടന്നിട്ടില്ലെന്നും, പുതിയ കാർ വാങ്ങില്ലെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും കറുത്ത കാർ തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് വാഹനങ്ങളിൽ കൂടുതൽ കോൺവോയ് വേണ്ടെന്നാണ് വി.ഡി. സതീശന്റെ തീരുമാനം.


​കെ.സി. വേണുഗോപാൽ പക്ഷത്തുനിന്നുള്ള ആറോളം പേരാണ് പട്ടികയിൽ ഭൂരിപക്ഷമായി ഇടംപിടിച്ചിരിക്കുന്നത്. ഇതിന് പുറമെ രമേശ് ചെന്നിത്തല പക്ഷത്തുനിന്നുള്ളവർക്കും സതീശനെ പിന്തുണയ്ക്കുന്നവർക്കും കൃത്യമായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. സൂചനകൾ പ്രകാരം വി.ഡി. സതീശൻ (പൊതുഭരണം, ധനം, തുറമുഖം), സണ്ണി ജോസഫ് (റവന്യൂ), രമേശ് ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്), കെ. മുരളീധരൻ (വൈദ്യുതി), എ.പി. അനിൽകുമാർ (ആരോഗ്യം), ടി. സിദ്ദിഖ് (വനം), പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്‌കാരികം), ബിന്ദു കൃഷ്ണ (വനിത, ശിശുക്ഷേമം), ഒ.ജെ. ജനീഷ് (യുവജനക്ഷേമം), എം. ലിജു (എക്സൈസ്) എന്നിങ്ങനെയായിരിക്കും വകുപ്പ് വിഭജനം.


​ഘടകകക്ഷികളിൽ മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ മന്ത്രിമാരാകും. സി.എം.പിയിൽ നിന്ന് സി.പി. ജോൺ, ആർ.എസ്.പിയിൽ നിന്ന് ഷിബു ബേബി ജോൺ, കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്ന് അനൂപ് ജേക്കബ്, ജോസഫ് വിഭാഗത്തിൽ നിന്ന് മോൻസ് ജോസഫ് എന്നിവരും മാണി സി. കാപ്പൻ (ടേം വ്യവസ്ഥയിൽ) എന്നിവരും പുതിയ മന്ത്രിസഭയുടെ ഭാഗമാകും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b