കോഴിക്കോട്: റോഡ് വീതി കൂട്ടൽ പ്രവൃത്തി ആരംഭിച്ചതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകൾ നവീകരിക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നത് വരെയാണ് ഈ നിയന്ത്രണം തുടരുക. ഇതിന്റെ ഭാഗമായി ഭാരമേറിയ വാഹനങ്ങളും മൾട്ടി ആക്സിൽ ലോറികളും പൂർണ്ണമായും മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
പുതിയ ക്രമീകരണമനുസരിച്ച്, കോഴിക്കോട് ഭാഗത്തുനിന്ന് കൽപ്പറ്റയിലേക്ക് പോകുന്ന വലിയ വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്ന് തിരിഞ്ഞ് ബാലുശ്ശേരി-കുറ്റ്യാടി വഴി പോകണം. കൽപ്പറ്റയിൽ നിന്ന് കോഴിക്കോട്ടേക്ക് വരേണ്ട വാഹനങ്ങൾ വൈത്തിരി ടൗണിൽനിന്ന് പടിഞ്ഞാറേത്തറ-തരുവണ-കുറ്റ്യാടി വഴി തിരിഞ്ഞുപോകേണ്ടതാണെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചുരത്തിലൂടെ കടന്നുപോകുന്ന മറ്റ് ചെറിയ വാഹനങ്ങൾ വേഗത കുറച്ച്, നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് സുരക്ഷിതമായി യാത്ര ചെയ്യണം. നാളെ മുതൽ ചുരത്തിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർശന പരിശോധനയും നിയന്ത്രണവും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















