കോഴിക്കോട്: പുതിയ അധ്യയനവർഷത്തെ പ്രവേശനോത്സവത്തിന് മുന്നോടിയായി ജില്ലയിലെ സ്കൂളുകളിൽ ഒരുക്കങ്ങൾ സജീവമാകുന്നു. സ്കൂൾ കെട്ടിടങ്ങൾ, ക്ലാസ്‌മുറികൾ, ശുചിമുറികൾ എന്നിവയുടെ അറ്റകുറ്റപ്പണികളും പെയിന്റിംഗും അവസാനഘട്ടത്തിലാണ്. ഇതിനൊപ്പം സ്കൂൾ മുറ്റം അലങ്കരിക്കലും കേടായ ഉപകരണങ്ങൾ നന്നാക്കലും വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ജില്ലയിലെ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന ഈ മാസം 20-ന് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടക്കും.
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് നടത്തുന്ന ഈ പരിശോധനയിൽ ബസുകളുടെ ടയറുകൾ, വൈപ്പർ, എമർജൻസി വാതിലുകൾ, ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം ഉദ്യോഗസ്ഥർ സൂക്ഷ്മമായി വിലയിരുത്തും. മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളിൽ പ്രത്യേക സുരക്ഷാ സ്റ്റിക്കറുകൾ പതിക്കും. ജൂൺ മാസത്തിൽ സ്കൂളുകൾ തുറക്കുന്നതിന് മുൻപായി തന്നെ ജില്ലയിലെ മുഴുവൻ സ്കൂൾ ബസുകളുടെയും ഫിറ്റ്‌നസ് പരിശോധന പൂർത്തിയാക്കുമെന്ന് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ വ്യക്തമാാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















