കുരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം, കല്ലാനോട്, കരിയാത്തുംപാറ മേഖലകളിൽ ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും കെട്ടിട നാശനഷ്ടങ്ങളുമാണ് പ്രദേശത്തുണ്ടായത്. കാർഷിക വിളകൾ പരക്കെ നശിച്ച കൃഷിയിടങ്ങളിലെല്ലാം വാഴകളും റബ്ബറുകളും ഒടിഞ്ഞുവീണ നിലയിലാണ്. റോഡരികിലെ വൻമരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് പലയിടങ്ങളിലും ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. കക്കയം ഡാം സൈറ്റ് റോഡിൽ മാത്രം ഏഴിടങ്ങളിലാണ് മരങ്ങൾ ഒടിഞ്ഞുവീണത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിലധികം വൈദ്യുത പോസ്റ്റുകൾ തകർന്നുവീണതിനെ തുടർന്ന് മണിക്കൂറുകളോളം പ്രദേശത്ത് പൂർണമായി വൈദ്യുതി മുടങ്ങി. കക്കയം പിച്ചൻവീട് അമ്മദിൻ്റെ വീടിനുമുകളിൽ വൻമരം കടപുഴകി വീണ് കോൺക്രീറ്റ് മേൽക്കൂരയ്ക്ക് തകരാർ സംഭവിക്കുകയും പോർച്ചിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകരുകയും ചെയ്തു. പൂന്തുരുത്തി ഹംസയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണും നാശനഷ്ടമുണ്ടായിട്ടുണ്ട്. കുന്നുംപുറം രാമചന്ദ്രൻ്റെ വീടിന് മുകളിൽ തേങ്ങവീണ് ഷീറ്റ് തകർന്നപ്പോൾ, ബേബി കുന്നുംപുറത്തിൻ്റെ തലയിൽ തേങ്ങവീണ് പരിക്കേൽക്കുകയും ചെയ്തു.
മുണ്ടക്കപറമ്പിൽ റോബിൻ, സലോമി തോമസ് തറകണ്ടത്തിൽ, രാജു തറയിൽ, ഷിനോജ് കാരിവേലിൽ, കുഞ്ഞാലി കോട്ടോല, ജോബിഷ് വാലാട്ടിയിൽ എന്നിവരുടെ കൃഷിയിടങ്ങളിലെ വിളകളെല്ലാം കാറ്റിൽ പൂർണ്ണമായി നശിച്ചു. അപകടത്തെ തുടർന്ന് പേരാമ്പ്രയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായി രംഗത്തിറങ്ങി റോഡിലെ മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















