പന്തലായനി അഘോര ശിവക്ഷേത്രത്തിൽ കൃഷ്ണനാട്ടം അരങ്ങേറി
കൊയിലാണ്ടി : പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ശനിയാഴ്ച വൈകീട്ട് ഗുരുവായൂർ ദേവസ്വം കലാകാരന്മാർ അവതരിപ്പിച്ച കൃഷ്ണനാട്ടം അരങ്ങേറി. നിറഞ്ഞ ഭക്തജന സദസ്സിനുമുന്നിലാണ് കൃഷ്ണനാട്ടം നടന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷത്തിന്റെ ഭാഗമായാണ് കൃഷ്ണനാട്ടം അരങ്ങേറിയത്.
130 വർഷങ്ങൾക്കുമുൻപ് ഈ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം കളി നടന്നതായും കേരളത്തിലെ സാംസ്കാരികപ്രമുഖരിൽ പലരും കൃഷ്ണനാട്ടം ദർശിക്കാൻ എത്തിയതായും ചരിത്രരേഖയിലുണ്ട്. 17-ന് വൈകീട്ട് ഭജൻസ്, തിരുവാതിരക്കളി, 18-ന് സന്തോഷ് കൈലാസും ശിഷ്യന്മാരും അവതരിപ്പിക്കുന്ന സോപാനസംഗീതം, 19-ന് രാവിലെ തന്ത്രി പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠാദിനപൂജകൾ, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകീട്ട് നിറമാല, ഭജന.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















