കോഴിക്കോട്: ലഹരിവ്യാപനത്തിനെതിരേ ജനങ്ങളിൽ ബോധവത്കരണമുണർത്താൻ പരസ്യകലാരംഗത്ത് പ്രവർത്തിക്കുന്ന കൊമേഴ്സ്യൽ ആർട്ടിസ്റ്റുകളുടെ സംഘടനയായ ഔട്ട്ഡോർ അഡ്വർടൈസേഴ്സ് അസോസിയേഷൻ ഓഫ് കേരളയുടെ (ഓക്ക്) നേതൃത്വത്തിൽ മാനാഞ്ചിറയ്ക്കുസമീപം ചിത്രമതിൽ തീർത്തു. ഇന്ത്യൻ യൂത്ത് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ വേറിട്ട പരിപാടിയിൽ മുപ്പതോളം പ്രമുഖ ചിത്രകാരന്മാർ പങ്കെടുത്തു.
ഇന്ത്യൻ യൂത്ത് അസോസിയേഷൻ പ്രസിഡൻ്റ് മദൻ മോഹൻ അമ്പാട്ട് ചിത്രമതിലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഓക്ക് സംസ്ഥാനപ്രസിഡൻ്റ് മുരളി ബേപ്പൂർ അധ്യക്ഷത വഹിച്ചു. കെ.ടി. ദിനേശ്, കബീർദാസ്, സലിം പോപ്പുലാരിറ്റി, സുനിൽ ലയം, ബിജോയ് ചന്ദ്രൻ, സജിത് കുമാർ, ഉണ്ണി മാളിക്കടവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















