കരുനാഗപ്പള്ളി: യുനെസ്കോയുടെ പ്രവർത്തനങ്ങളുടെയും നയപരമായ തീരുമാനങ്ങളുടെയും അവിഭാജ്യഘടകവും ഏറ്റവും വലിയ കരുത്തുമാണ് യുനെസ്കോ ചെയറുകളെന്ന് യുനെസ്കോ ന്യൂഡൽഹി റീജണൽ ഓഫീസ് ഡയറക്‌ടർ ടിം കർട്ടിസ് അഭിപ്രായപ്പെട്ടു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ച ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ യുനെസ്കോ ചെയറുകളുടെ രണ്ടുദിവസത്തെ റൗണ്ട് ടേബിൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുനെസ്കോ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഹൈബ്രിഡ് രീതിയിൽ നടന്ന ഈ സമ്മേളനത്തിൽ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ വിവിധ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യുനെസ്കോ പ്രതിനിധികളും പ്രമുഖ വിദഗ്‌ധരും പങ്കെടുത്തു. വിദ്യാഭ്യാസം, സുസ്ഥിരത, ലിംഗസമത്വം, സാമൂഹികവികസനം തുടങ്ങിയ സുപ്രധാന മേഖലകളിൽ പരസ്‌പര സഹകരണം കൂടുതൽ ശക്തമാക്കുകയെന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. അമൃത സർവകലാശാലയിൽ നിലവിൽ പ്രവർത്തിക്കുന്ന മൂന്ന് യുനെസ്കോ ചെയറുകളാണ് ഈ അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.
സമ്മേളനത്തിൽ പങ്കെടുക്കാനായി സൂസൻ വൈസ് (ബംഗ്ലാദേശ്), ജാക്കോ ഡു ടോയ്‌റ്റ് (നേപ്പാൾ) ഉൾപ്പെടെയുള്ള യുനെസ്‌കോയുടെ അന്താരാഷ്ട്ര പ്രതിനിധികൾ അമൃതപുരിയിൽ എത്തിയിരുന്നു. ഇവിടെയെത്തിയ സംഘം സർവകലാശാലാ ചാൻസലർ മാതാ അമൃതാനന്ദമയിയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തി. ലിംഗസമത്വം, സുസ്ഥിരവികസനം, അസിസ്റ്റിവ് ടെക്നോളജി എന്നീ മേഖലകളിലായി ഏഷ്യയിൽവച്ച് ഏറ്റവും കൂടുതൽ യുനെസ്കോ ചെയറുകൾ പ്രവർത്തിക്കുന്ന സർവകലാശാലയാണ് അമൃത വിശ്വവിദ്യാപീഠം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















