ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തിൽ ഭരണമാറ്റവും പുതിയ രാഷ്ട്രീയ ചർച്ചകളും സജീവമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് ജി. സുധാകരൻ. താൻ ഇതുവരെ പുതിയ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻപും പദവികൾ ആവശ്യപ്പെട്ടിട്ടല്ല തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് പാർട്ടി ഔദ്യോഗികമായി പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിൽ നിന്ന് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
വെള്ളാപ്പള്ളിയെ സന്ദർശിച്ചതിൽ തെറ്റില്ല
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വാർത്തകളിലും ജി. സുധാകരൻ മറുപടി നൽകി. സന്ദർശനത്തിൽ ആരും തനിക്കെതിരെ വിമർശനം ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രബലമായ ഒരു സമുദായത്തിന്റെ നേതാവാണ് വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തെ സന്ദർശിച്ചതിൽ ഒരു തെറ്റുമില്ല. വെള്ളാപ്പള്ളിയോട് വ്യക്തിപരമായ ശത്രുതയുള്ള ആരെങ്കിലും വല്ലതും പറഞ്ഞിട്ടുണ്ടാകാം എന്നല്ലാതെ പാർട്ടി തലത്തിൽ ഔദ്യോഗികമായി ആരും വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മനസ്സിലുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.എം ജില്ലാ കമ്മിറ്റികളിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതൃത്വത്തിനെതിരെ ഉയർന്നുവരുന്ന കടുത്ത വിമർശനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആളുകളുടെ മനസ്സിലുള്ള കാര്യങ്ങളാണ് ഇപ്പോൾ യോഗങ്ങളിൽ പുറത്തുവരുന്നതെന്ന് ജി. സുധാകരൻ ചൂണ്ടിക്കാട്ടി. എപ്പോഴായാലും മനസ്സിലുള്ള കാര്യങ്ങൾ ഒടുവിൽ പുറത്തുവരുമെന്ന് എല്ലാവരും മനസ്സിലാക്കിയാൽ മതിയെന്നും, താൻ കാര്യങ്ങൾ എപ്പോഴും തുറന്നു സംസാരിച്ചിട്ടുള്ള ആളാണെന്നും ഇനിയും അത് തുടരുമെന്നും സുധാകരൻ പറഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ സുധാകരന്റെ വാക്കുകൾ ഇടത്-വലത് മുന്നണികളിൽ ഒരുപോലെ ചർച്ചയാവുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















