കുറ്റ്യാടിയിൽ ചുഴലിക്കാറ്റ് നാശനഷ്ടം: അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് പാറക്കൽ അബ്ദുള്ള

കുറ്റ്യാടിയിൽ ചുഴലിക്കാറ്റ് നാശനഷ്ടം: അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് പാറക്കൽ അബ്ദുള്ള
കുറ്റ്യാടിയിൽ ചുഴലിക്കാറ്റ് നാശനഷ്ടം: അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് പാറക്കൽ അബ്ദുള്ള
Share  
എഴുത്ത്

News desk

2026 May 16, 09:34 AM
SAMUDRA
NISH
mannan
mn
BOB

വടകര: കുറ്റ്യാടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം നേരിട്ട ജനവാസ മേഖലകൾ നിയുക്ത എം.എൽ.എ. പാറക്കൽ അബ്ദുള്ള നേരിട്ടെത്തി സന്ദർശിച്ചു. പ്രകൃതിക്ഷോഭത്തിൽ തകർന്ന വീടുകൾക്കും കൃഷിയിടങ്ങൾക്കും അടിയന്തര സാമ്പത്തിക സഹായവും അർഹമായ നഷ്ടപരിഹാരവും ലഭ്യമാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മണ്ഡലത്തിലെ ഒട്ടേറെ വീടുകൾക്ക് ഭാഗികമായും പൂർണ്ണമായും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പ്രദേശത്തെ കർഷകരുടെ പ്രധാന വരുമാനമാർഗ്ഗമായ കൃഷിയിടങ്ങൾ വ്യാപകമായി നശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


​ദുരന്തബാധിത പ്രദേശങ്ങളായ മണിയൂർ, ആയഞ്ചേരി എന്നിവിടങ്ങളിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന വലിയൊരു സംഘം എം.എൽ.എ.യ്ക്കൊപ്പം ഉണ്ടായിരുന്നു. മണിയൂർ മേഖലയിലെ സന്ദർശനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി.സി. ഷീബ, മണിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ. ദിൻഷ, ബിജിത്ത് ലാൽ, അഹമ്മദ് സ്വാലിഹ്, ഒ.പി. പ്രമീള, മൂഴിക്കൽ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ആയഞ്ചേരിയിൽ നടന്ന സന്ദർശനത്തിൽ നൊച്ചാട് കുഞ്ഞബ്‌ദുള്ള, കിളിയമ്മൽ കുഞ്ഞബ്‌ദുള്ള, എം.എം. മുഹമ്മദ്, സൂപ്പി പന്തപ്പോയിൽ തുടങ്ങിയ പ്രമുഖരും ദുരിതബാധിതരെ ആശ്വസിപ്പിക്കാനും നാശനഷ്ടങ്ങൾ വിലയിരുത്താനും എം.എ.ൽ.എ.യ്‌ക്കൊപ്പം ഒപ്പമുണ്ടായിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B