കെ.എസ്.ആർ.ടി.സി. ബസിൽ സൗജന്യയാത്ര നടത്തി മഹിളാമോർച്ചയുടെ വേറിട്ട പ്രതിഷേധം

കെ.എസ്.ആർ.ടി.സി. ബസിൽ സൗജന്യയാത്ര നടത്തി മഹിളാമോർച്ചയുടെ വേറിട്ട പ്രതിഷേധം
കെ.എസ്.ആർ.ടി.സി. ബസിൽ സൗജന്യയാത്ര നടത്തി മഹിളാമോർച്ചയുടെ വേറിട്ട പ്രതിഷേധം
Share  
എഴുത്ത്

News desk

2026 May 16, 09:22 AM
SAMUDRA
NISH
mannan
mn
BOB

ആലുവ: മഹിളാമോർച്ച എറണാകുളം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. ബസിൽ സൗജന്യയാത്ര നടത്തി വേറിട്ട രീതിയിൽ പ്രതിഷേധിച്ചു. മേയ് 15 മുതൽ കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്ന് വാഗ്ദാനം ചെയ്ത കോൺഗ്രസ്, മുഖ്യമന്ത്രി കസേരയ്ക്കായുള്ള ആഭ്യന്തര തർക്കങ്ങളിൽ മുഴുകി ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ അട്ടിമറിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ജനവിരുദ്ധമായ ഈ നിലപാടിനെതിരെ ശക്തമായ ജനവികാരം ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മഹിളാമോർച്ച പ്രവർത്തകർ ബസിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തിയത്.


​ഈ വേറിട്ട പ്രതിഷേധ പരിപാടിക്ക് മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ബിന്ദു ആനന്ദ്, ജനറൽ സെക്രട്ടറി ശശികലാരമേഷ്, ആലുവ മണ്ഡലം പ്രസിഡൻ്റ് ഉണ്ണിമായാകിഷോർ, നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡൻ്റ് ശ്രീജാവേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കൾ നേരിട്ട് നേതൃത്വം നൽകി. മഹിളാമോർച്ചയുടെ നേതൃത്വത്തിൽ നടന്ന ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പി. നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ബി.ജെ.പി. എറണാകുളം നോർത്ത് ജില്ലാ അധ്യക്ഷൻ എം.എ. ബ്രഹ്മരാജ്, ജനറൽ സെക്രട്ടറി എം.എം. ഉല്ലാസ് കുമാർ, ജില്ലാ ട്രഷറർ രൂപേഷ് പൊയ്യാട്ട്, കാലടി മണ്ഡലം പ്രസിഡൻ്റ് മഹേഷ് എന്നിവരും പ്രതിഷേധത്തിൽ പങ്കാളികളായി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B