മൂന്നാറിൽ പ്ലാസ്റ്റിക് മലിനീകരണത്തിന് തടയിടാൻ ഹരിത ചെക്ക് പോസ്റ്റുകൾ; സഞ്ചാരികളിൽ നിന്ന് ഫീസ് ഈടാക്കും

മൂന്നാറിൽ പ്ലാസ്റ്റിക് മലിനീകരണത്തിന് തടയിടാൻ ഹരിത ചെക്ക് പോസ്റ്റുകൾ; സഞ്ചാരികളിൽ നിന്ന് ഫീസ് ഈടാക്കും
മൂന്നാറിൽ പ്ലാസ്റ്റിക് മലിനീകരണത്തിന് തടയിടാൻ ഹരിത ചെക്ക് പോസ്റ്റുകൾ; സഞ്ചാരികളിൽ നിന്ന് ഫീസ് ഈടാക്കും
Share  
എഴുത്ത്

News desk

2026 May 16, 09:21 AM
SAMUDRA
NISH
mannan
mn
BOB

മറയൂർ: സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി അതിർത്തികളിൽ ഹരിത ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ സംസ്കരണത്തിനായി മൂന്നാർ മേഖലയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളിൽ നിന്ന് ഈ ചെക്കുപോസ്റ്റുകൾ വഴി പ്രത്യേക ഫീസ് ഈടാക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ ആവശ്യമായ നിയമപരമായ സാധ്യതകളെക്കുറിച്ച് ജില്ലാ കളക്‌ടർ, ദേശീയ പാത, പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവരുമായി ചർച്ച നടത്താൻ പഞ്ചായത്ത് ഭരണസമിതി യോഗം പ്രസിഡന്റിനെയും സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വരും മാസങ്ങളിൽ തന്നെ ഈ പുതിയ പദ്ധതി പൂർണ്ണമായി നടപ്പാക്കാനാണ് മൂന്നാർ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.


​വിവിധ ദിശകളിൽ നിന്ന് മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പ്രധാന പാതകളിൽ ഹരിത ചെക്ക് പോസ്റ്റുകൾ ഉയരുന്നത്. അടിമാലി ഭാഗത്തുനിന്ന് വരുന്നവർക്കായി പഴയ മൂന്നാർ ഹെഡ് വർക്‌സിലും, മറയൂർ വഴിയിൽ ചട്ടമൂന്നാറിലും, ചിന്നക്കനാൽ പാതയിൽ സിഗ്നൽ പോയിൻ്റിലോ ടോൾ ഗെയ്റ്റിലോ ആയിരിക്കും ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുക. മൂന്നാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ മാലിന്യസംസ്കരണത്തിന് തുക കണ്ടെത്തുന്നതിനാണ് പ്രവേശന ഫീസ് ഈടാക്കുന്നത്. ഫീസ് വാങ്ങുന്നതിനൊപ്പം വാഹനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ചുവയ്ക്കുന്നതിനായി പ്രത്യേക സഞ്ചികളും സഞ്ചാരികൾക്ക് നൽകും. മടക്കയാത്രയിൽ തരംതിരിച്ച മാലിന്യങ്ങൾ ഈ ചെക്ക് പോസ്റ്റുകളിൽ തന്നെ തിരികെ ഏൽപ്പിക്കാവുന്നതാണ്.


​മാലിന്യ പ്രശ്നത്തിന് പുറമെ മൂന്നാർ മേഖലയിലെ കടുത്ത ഗതാഗതക്കുരുക്കിന് തടയിടാനും പഞ്ചായത്ത് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്. വലിയ വിനോദസഞ്ചാര വാഹനങ്ങൾ മൂന്നാർ ടൗണിലും പ്രധാന വ്യൂ പോയിന്റുകളിലും പ്രവേശിക്കുന്നത് തടയുകയും, പാതയോരങ്ങളിലെ അനധികൃത പാർക്കിങ്ങിന് കർശന പിഴ ഈടാക്കുകയും ചെയ്യും. വലിയ വാഹനങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് മൂന്നാർ, ദേവികുളം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രീ പെയ്ഡ് ടാക്സി സംവിധാനം ഒരുക്കും. ലക്ഷ്മി, രാജമല, ലക്കം, മാട്ടുപ്പട്ടി തുടങ്ങിയ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്കാണ് ഈ നിയന്ത്രണം ബാധകമാകുക. എന്നാൽ മറയൂർ, വട്ടവട ഭാഗങ്ങളിലേക്ക് പോകുന്ന വലിയ വാഹനങ്ങൾ ഈ കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യാതെ നേരിട്ട് കടന്നുപോകേണ്ടതുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B