ചോമ്പാല : മീത്തലെ മുക്കാളിയിൽ ഹാർബ്ബർ റോഡ് തുടങ്ങുന്നിടത്ത് ദേശീയപാതയുടെ നിർമ്മാണം നടന്നുവരുന്നിടത്ത് ഏറെക്കുറെ നിർ മ്മാണണം പൂർത്തിയായ അടിപ്പാത ഉപയോഗശൂന്യമായ നിലയിൽ .നിലവിൽ നേരത്തേയുണ്ടായ അടിപ്പാതയുടെ തൽസ്ഥാനത്തുതന്നെയാണ് ദേശീയപാത നിർമ്മാണ വിഭാഗം പുതുതായി അടിപ്പാത നിർമ്മിച്ചത്.
റോഡിന്റെ വശങ്ങളിൽ ഉയരം കൂടിയ ഭാഗങ്ങളിൽ നിന്നുവരെ മഴക്കാലങ്ങളിൽ ഒഴുകിയിറങ്ങുന്ന കനത്തജലപ്രവാഹവും ഈ അടിപതക്കുള്ളിലൂടെതന്നെയാണ് മറുകരയിലെത്തുന്നത് .
മലിനജലം ഒഴുകുന്ന അടിപ്പാതയിലൂടെ ജനങ്ങൾ നടന്നുപോകില്ലെന്നുറപ്പ്. സ്‌കൂൾ കുട്ടികളടക്കം കടലോരമേഖയിലെ എണ്ണമറ്റ ആളുകൾ റോഡുമുറിച്ചു കടക്കേണ്ട പ്രധാനപ്പെട്ട സ്ഥലമാണിവിടെ .
തികച്ചും അശാസ്ത്രീയമായ ഈ നിർമ്മാണരീതിക്കെതിരെ കനത്ത തോതിൽ ജനരോഷമുയരുകയും ബദൽ സവിധാനത്തിനായി കമ്മറ്റി രൂപീകരിക്കുകയുമുണ്ടായി.
മിഷ്യൻകോമ്പൗണ്ടിലെ പൗരപ്രധാനിയും പൊതുപ്രവർത്തകനുമായ വി .പി .അബ്‌ദുള്ളയുടെ നേതൃത്വത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ,ലീല ,അബ്ദുള്ള വി .പി , ആനിക്ക സുരേഷ് ,ഡാസിൽ മോഹൻ ,ജയപ്രകാശ് എം. വി , സജീവൻ ,ബിജോയി ,ദിവാകരൻ ചോമ്പാല . തുടങ്ങിയവരെ ഉൾക്കൊള്ളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭവനത്തിൽ ഇന്നലെ യോഗം ചേരുകയുണ്ടായി .
കെ .കെ .രമ MLA യുടെ നേതൃത്വത്തിൽ ഇന്ന് മീത്തലെ മുക്കാളിയിൽ വെച്ച് ദേശീയപാതാ നിർമ്മാണ കമ്പനി അധികൃതരും കമ്മറ്റി പ്രവർത്തകരും നാട്ടുകരും ഹാരീസ് സി .പി .തുടങ്ങിയ മറ്റ് രാഷ്ട്രീയപ്പാർട്ടി പ്രവർത്തകരും ചേർന്ന് പ്രശ്നപരിഹാരത്തിനായി ചർച്ച നടത്തുകയുമുണ്ടായി .
ബദൽ സംവിധാമെന്നനിലയിൽ ഹാർബ്ബർ റോഡിന്റെ തുടക്കത്തിൽ നിന്നും റോഡിനു മുകളിലൂടെ മറുവശത്തേയ്ക്ക് ഫൂട്ട് ഓവർ ബ്രിഡ്ഡ്ജ് നിർമ്മിച്ചുതരാമെന്ന് ദേശീയപാതാനിർമ്മാണ കമ്പനി അധികൃതർ സമ്മതിക്കുകയും ഉറപ്പ് നൽകുകയുമുണ്ടായി.
മീത്തലെ മുക്കാളിയിൽ മലപോലെ ഉയരത്തിൽ റോഡരികിൽ മണ്ണുകൂട്ടിയിട്ടിട്ട് ആഴ്ചകൾ തന്നെയായി .മഴ തുടങ്ങിയാൽ ഇവിടം ചെളിക്കുളമായിമാറുമെന്ന് നാട്ടുകാർ എം എൽ എ കെ കെ രമയോട് പരാതിപ്പെട്ടു
മീത്തലെ മുക്കാളിയിൽ നേരത്തെ ഉണ്ടായിരുന്ന അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മുന്നിട്ടിറങ്ങുകയും ഒന്നര ലക്ഷത്തിലേറെ രൂപ സാമ്പത്തിക സഹായം നൽകുകയും ചെയ്‌ത വി .പി .അബ്ദുള്ളയെ നാട്ടുകാർ സ്നേഹാദരങ്ങളോടെ നോക്കിക്കാണുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















