കോഴിക്കോട്: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കോഴിക്കോട് നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ വിപുലമായ ആഹ്ലാദപ്രകടനങ്ങൾ നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ലഡു വിതരണം ചെയ്തും കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമാണ് പ്രവർത്തകർ ഈ സന്തോഷം പങ്കിട്ടത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതും കാത്ത് ഡി.സി.സി ഓഫീസിലെ ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, ജനറൽ സെക്രട്ടറി ഷറിൽ ബാബു തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങൾ. വൈകീട്ടായിരിക്കും പ്രഖ്യാപനമെന്ന ധാരണയിൽ പ്രവർത്തകർ ആദ്യം പിരിഞ്ഞുപോയെങ്കിലും വാർത്ത വന്നതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകർ തിരികെയെത്തി. 'കണ്ണേ കരളേ വി.ഡി.എസ്' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ഡി.സി.സി ഓഫീസ് പരിസരം സജീവമാക്കി. കോർപ്പറേഷൻ കൗൺസിലർമാരായ ടി.പി.എം. ജിഷാൻ, എ. സഫറിയ എന്നിവരും ആഘോഷങ്ങളിൽ പങ്കുചേർന്നു.
വൈകുന്നേരം ഡി.സി.സി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് മാവൂർ റോഡ് ജങ്ഷൻ വരെ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ഷാജിർ അറഫാത്ത്, സുൽഫിക്കർ അലി, രാജേഷ് കീഴരിയൂർ, പി.പി. നൗഷീർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ വി.ഡി. ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ ആഘോഷങ്ങൾ സംഘടിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















