കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോടിൽ കൃഷിവകുപ്പ് നിർമിച്ച 'വിസിറ്റ് ആൻഡ് ട്രെയിനിങ്' കേന്ദ്രം അധികൃതരുടെ അവഗണനയിൽ നശിക്കുന്നു. കല്ലാനോട്, കരിയാത്തുംപാറ, കക്കയം തുടങ്ങിയ മലയോര മേഖലകളിലെ കർഷകർക്ക് കൂരാച്ചുണ്ടിലെ കൃഷിഭവനിൽ എത്തുന്നതിനായുള്ള പ്രയാസം പരിഹരിക്കാനാണ് വർഷങ്ങൾക്ക് മുൻപ് ഈ കേന്ദ്രം നിർമിച്ചത്. വളം, സബ്‌സിഡി തുടങ്ങിയ ആനുകൂല്യങ്ങൾ കർഷകർക്ക് പ്രാദേശികമായി ലഭ്യമാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
മലയോര കർഷകർക്ക് ഉപകാരപ്പെടട്ടേ എന്നുകരുതി 1994-ൽ പൊതുപ്രവർത്തകനായ തടത്തിൽ ദേവസ്യ സൗജന്യമായി നൽകിയ അഞ്ച് സെന്റ് ഭൂമിയിലാണ് കെട്ടിടം പണിതത്. കെട്ടിട നിർമാണം പൂർത്തിയായെങ്കിലും കൃഷിഭവന്റെ സേവനങ്ങൾ ഇവിടെ ലഭ്യമാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. മുൻപ് ഇവിടെ താമസിച്ചിരുന്ന കൃഷിഭവൻ ജീവനക്കാരൻ സ്ഥലം മാറിപ്പോയതോടെ കെട്ടിടം പൂർണ്ണമായും അനാഥമായി. നിലവിൽ കെട്ടിടം കാടുമൂടുകയും പരിസരത്തെ കിണർ കൊതുകുജന്യ രോഗങ്ങളുടെ കേന്ദ്രമായി മാറുകയും ചെയ്ത നിലയിലാണ്.
കെട്ടിടം ദുരന്തനിവാരണ കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യവും ശക്തമാണ്. മഴക്കാലത്ത് പ്രകൃതിദുരന്ത സാധ്യതയുള്ള ഈ മേഖലയിൽ ദുരിതാശ്വാസ ക്യാമ്പുകൾക്കായി സ്‌കൂളുകളെയാണ് ആശ്രയിക്കുന്നത്. ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ കൃഷിവകുപ്പിന്റെ അധീനതയിലുള്ള ഈ ഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കൃഷിമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അളന്നുതിട്ടപ്പെടുത്തിയെങ്കിലും തുടർന്നുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. കൃഷിവകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















