തിരുവനന്തപുരം: നീണ്ട പതിനൊന്നു ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിയുക്ത മുഖ്യമന്ത്രിയായി വി.ഡി. സതീശൻ എത്തിയതോടെ തലസ്ഥാന നഗരി ആവേശക്കടലായി മാറി. കന്റോൺമെന്റ് ഹൗസിന്റെ പടികടന്നെത്തിയ സതീശനെ പ്രവർത്തകർ ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. പ്രഖ്യാപനം വരുന്നത് വരെ ആഘോഷങ്ങൾ മിതമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നെങ്കിലും മിനിറ്റുകൾക്കുള്ളിൽ ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. തനിക്ക് ലഭിച്ച ഈ വലിയ ഉത്തരവാദിത്തത്തെ ദൈവനിയോഗമായാണ് കാണുന്നതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
കന്റോൺമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ എൻ. ശക്തൻ, വി.ടി. ബൽറാം, ഷാനിമോൾ ഉസ്മാൻ, അനൂപ് ജേക്കബ്, എം. വിൻസെന്റ് തുടങ്ങിയ പ്രമുഖ നേതാക്കൾ നേരിട്ടെത്തി അദ്ദേഹത്തിന് ആശംസകൾ നേർന്നു. വിവിധ സംഘടനാ പ്രതിനിധികളും പ്രവർത്തകരും മധുരം വിതരണം ചെയ്തും ഷാളുകൾ അണിയിച്ചും ആഹ്ലാദം പങ്കിട്ടു. കേരളത്തിന്റെ ജനവികാരം ഉൾക്കൊണ്ട് തീരുമാനമെടുത്ത ഹൈക്കമാൻഡിനും ദേശീയ നേതാക്കളായ മല്ലികാർജുൻ ഖാർഗെക്കും രാഹുൽ ഗാന്ധിക്കും പ്രവർത്തകർ നന്ദി രേഖപ്പെടുത്തി.
ഉച്ചകഴിഞ്ഞ് കെ.പി.സി.സി ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ സണ്ണി ജോസഫ്, രമ്യ ഹരിദാസ്, പി.സി. വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ ചേർന്ന് ആവേശത്തോടെ സ്വീകരിച്ചു. തുടർന്ന് മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരൻ എന്നിവരെ അവരുടെ വസതികളിലെത്തി സന്ദർശിച്ച വി.ഡി. സതീശൻ രാഷ്ട്രീയ മര്യാദകൾ പാലിച്ചുകൊണ്ടുള്ള തന്റെ പുതിയ പ്രയാണം ആരംഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















