തൊടുപുഴ: ഇടുക്കി ഗ്യാപ്പ് റോഡിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് തോട്ടത്തിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശിനി മരിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാര സംഘത്തിലെ സ്റ്റെല്ലാ മേരിയാണ് അപകടത്തിൽ മരിച്ചത്. പെരിയകനാലിന് സമീപം വെച്ച് മിനി ബസ് തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ ആറുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 18 സ്ത്രീകളും നാല് പുരുഷന്മാരും ആറ് കുട്ടികളുമടക്കം 28 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവർക്ക് പ്രാദേശിക ആശുപത്രികളിൽ ചികിത്സ നൽകി. കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















