പെരുവണ്ണാമൂഴി വനത്തിൽ കുടുങ്ങിയ ഉദ്യോഗസ്ഥരെ സുരക്ഷിതരായി കണ്ടെത്തി; തുണയായത് ഫോറസ്റ്റ് വാച്ചർമാരുടെ സാന്നിധ്യം

പെരുവണ്ണാമൂഴി വനത്തിൽ കുടുങ്ങിയ ഉദ്യോഗസ്ഥരെ സുരക്ഷിതരായി കണ്ടെത്തി; തുണയായത് ഫോറസ്റ്റ് വാച്ചർമാരുടെ സാന്നിധ്യം
പെരുവണ്ണാമൂഴി വനത്തിൽ കുടുങ്ങിയ ഉദ്യോഗസ്ഥരെ സുരക്ഷിതരായി കണ്ടെത്തി; തുണയായത് ഫോറസ്റ്റ് വാച്ചർമാരുടെ സാന്നിധ്യം
Share  
എഴുത്ത്

News desk

2026 May 14, 12:17 PM
SAMUDRA
NISH
mannan
mn

കോഴിക്കോട്: പെരുവണ്ണാമൂഴി വനത്തിനുള്ളിൽ ഡിജിറ്റൽ സർവേയ്ക്കായി പോയി കുടുങ്ങിപ്പോയ ഏഴ് ഉദ്യോഗസ്ഥരെയും വനംവകുപ്പും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ സുരക്ഷിതരായി കണ്ടെത്തി. വടകര സർവേ ഓഫീസിലെ പ്രശാന്ത്, അരുൺ, ഭാരത്, അഖിൽ, ഷിബിൻലാൽ എന്നീ സർവേയർമാരും പെരുവണ്ണാമൂഴി വനംവകുപ്പ് ഓഫീസിലെ മൂന്ന് ഫോറസ്റ്റ് വാച്ചർമാരുമടങ്ങുന്ന സംഘത്തെ ഇന്ന് രാവിലെ ഒൻപത് മണിയോടെ കരിങ്കണ്ണി ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. റവന്യൂ ഭൂമിയും വനഭൂമിയും വേർതിരിക്കുന്ന സർവേ നടപടികൾക്കായി ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഘം പൂഴിത്തോട് മേഖല വഴി കാട്ടിലേക്ക് പ്രവേശിച്ചത്.


​വനത്തിനുള്ളിലെ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം നിശ്ചിത സമയത്ത് സംഘത്തിന് തിരിച്ചെത്താൻ സാധിച്ചിരുന്നില്ല. ഉദ്യോഗസ്ഥർ രാത്രി വൈകിയിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഇന്ന് രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചത്. വനപ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഫോറസ്റ്റ് വാച്ചർമാർ കൂടെയുണ്ടായിരുന്നത് സുരക്ഷിതരായി തുടരാൻ സംഘത്തിന് സഹായകമായെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ കണ്ടെത്തിയ എല്ലാവർക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്നും സുരക്ഷിതരാണെന്നും വനംവകുപ്പ് അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m