ലഹരിക്കെതിരേ 'കായികലഹരി': സ്‌പോർട്‌സ് കിറ്റുകൾ വിതരണം ചെയ്തു

ലഹരിക്കെതിരേ 'കായികലഹരി': സ്‌പോർട്‌സ് കിറ്റുകൾ വിതരണം ചെയ്തു
ലഹരിക്കെതിരേ 'കായികലഹരി': സ്‌പോർട്‌സ് കിറ്റുകൾ വിതരണം ചെയ്തു
Share  
എഴുത്ത്

News desk

2026 May 14, 10:07 AM
SAMUDRA
NISH
mannan
mn

​പനമരം: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ യുവതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ 'ലഹരിക്കെതിരേ കായികലഹരി' പരിപാടി സംഘടിപ്പിച്ചു. പനമരം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിമുക്തി ക്ലബ്ബിന്റെയും എക്സൈസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. നെഗറ്റീവ് ലഹരികൾ പൂർണമായും ഉപേക്ഷിച്ച് കായികവിനോദങ്ങളിലൂടെ ജീവിതം ആസ്വാദ്യകരമാക്കാൻ യുവാക്കളെ പ്രേരിപ്പിക്കുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്.


​പദ്ധതിയുടെ ഭാഗമായി പനമരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ സ്പോർട്സ് ക്ലബ്ബുകൾക്കുള്ള ക്രിക്കറ്റ് ബാറ്റ്, ബോൾ എന്നിവ ഉൾപ്പെട്ട കിറ്റുകൾ വിതരണം ചെയ്തു. പനമരം ടൗണിലെ വ്യവസായി സി.പി. സലിം, മാനന്തവാടി എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ ഇ. അനൂപ് എന്നിവർ ചേർന്നാണ് വിതരണോദ്ഘാടനം നിർവഹിച്ചത്. പ്രധാനാധ്യാപിക ഷീജ ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിമുക്തി ക്ലബ് അധ്യാപകരായ കെ. രേഖ, ടി. നവാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.യു. ജോബിഷ്, ടി.ആർ. പ്രണവ് തുടങ്ങിയവർ സംബന്ധിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m