കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ കക്കട്ടിൽ ടാക്സി സ്റ്റാൻഡ് കടുത്ത മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത് ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ ആശങ്കയാകുന്നു. സ്റ്റാൻഡിന് പിന്നിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നുള്ള മണ്ണാണ് സ്റ്റാൻഡിലേക്ക് ഇടിഞ്ഞു വീഴുന്നത്. വിവിധ റൂട്ടുകളിലേക്ക് സമാന്തര സർവീസ് നടത്തുന്ന അമ്പതിലധികം ജീപ്പുകളും മറ്റ് വാഹനങ്ങളും പാർക്ക് ചെയ്യുന്ന ഇവിടെ, അപകടഭീഷണിയുള്ള ഭാഗത്തുപോലും സ്ഥലപരിമിതി മൂലം വാഹനങ്ങൾ നിർത്തിയിടേണ്ടി വരുന്നത് വലിയ ദുരന്തസാധ്യതയാണ് ഉയർത്തുന്നത്.
മുൻപ് മത്സ്യമാർക്കറ്റ് പ്രവർത്തിച്ചിരുന്ന ഈ സ്ഥലത്ത് മണ്ണെടുത്ത് മാറ്റിയാണ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സും അതിനു പിന്നിലായി ടാക്സി സ്റ്റാൻഡും നിർമ്മിച്ചത്. നേരത്തെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ സൗകര്യങ്ങൾ കുറവായ ഈ സ്റ്റാൻഡിലേക്ക് മാറ്റിയതോടെ തൊഴിലാളികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചു വരുന്നത്. നിലവിലെ മണ്ണിടിച്ചിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്, വില്ലേജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു..
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















