നീറ്റ് ചോദ്യക്കടലാസ് ചോർച്ച: കോഴിക്കോട്ട് എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

നീറ്റ് ചോദ്യക്കടലാസ് ചോർച്ച: കോഴിക്കോട്ട് എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
നീറ്റ് ചോദ്യക്കടലാസ് ചോർച്ച: കോഴിക്കോട്ട് എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
Share  
എഴുത്ത്

News desk

2026 May 14, 10:03 AM
SAMUDRA
NISH
mannan
mn

കോഴിക്കോട്: നീറ്റ് പരീക്ഷാ ചോദ്യക്കടലാസ് ചോർച്ചയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചും തുടർന്നുണ്ടായ പ്രതിഷേധവും കാരണം രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12:40 വരെ മാനാഞ്ചിറ മേഖലയിൽ ഗതാഗതം പൂർണ്ണമായി നിരോധിക്കുകയും വാഹനങ്ങൾ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തു.


എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം പി. താജുദ്ദീൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സരോദ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. കെ.സി. ഫർഹാൻ, അശ്വന്ത് ചന്ദ്ര, പി. സ്വരാഗ്, ടി.പി. അമൽരാജ്, എം.എം. സിയാന തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ കെ.വി. പ്രമോദന്റെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m