പേരാമ്പ്ര: 'വൃക്കരോഗങ്ങളില്ലാത്ത പേരാമ്പ്ര' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വാർഡ് തല ജീവിതശൈലീ രോഗനിർണയ ക്യാമ്പുകൾക്ക് തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 13-ാം വാർഡിൽ നിയുക്ത എം.എൽ.എ. ഫാത്തിമ തഹിലിയ നിർവ്വഹിച്ചു. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്‌പർശം പദ്ധതി, മലബാർ ഗ്രൂപ്പ്, ഇഖ്റ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ മേയ് 10 മുതൽ ജൂൺ 6 വരെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
മൊബൈൽ ലബോറട്ടറി ബസും ഡോക്ടർ അടങ്ങുന്ന എട്ടംഗ മെഡിക്കൽ സംഘവും എല്ലാ വാർഡുകളിലുമെത്തി പരിശോധനകൾ നടത്തും. ഒരു വാർഡിൽ 100 പേരെ വീതമാണ് പരിശോധനയ്ക്ക് വിധേയമാക്കുക. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി മുഖ്യാതിഥിയായിരുന്നു. തണൽ സോഷ്യൽ വർക്ക് എച്ച്.ഒ.ഡി. ബൈജു അയടത്തിൽ പദ്ധതി വിശദീകരിച്ചു. വിവിധ ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















