കൂത്താളി: പഞ്ചായത്തിലെ പതിമൂന്നാം വാർഡിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. നെല്ലിക്കുന്നുമ്മൽ പത്മനാഭൻനായരുടെ ഓടിട്ട വീടിനു മുകളിൽ മരം വീണ് നാശമുണ്ടായി. മുണ്ടോട്ടിൽ ഭാഗത്ത് രാധാകൃഷ്ണന്റെ വീടിനു മുകളിൽ തെങ്ങ് വീഴുകയും സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
നടുപ്പറമ്പിൽ കുഞ്ഞിക്കണ്ണന്റെ വീടിനു മുകളിലും മരം വീണ് തകർച്ചയുണ്ടായി. ഈരാഞ്ഞിമ്മൽ വടക്കേപറമ്പിൽ ശ്രീധരൻനായരുടെ വീടിനോടു ചേർന്നുള്ള വർക് ഷെഡ് തെങ്ങു വീണ് പൂർണ്ണമായും തകർന്നു. മൊയോർകുന്നുമ്മൽ ജാനു, ശ്രീധരൻ, കുഞ്ഞിരാമൻ, മോഹനൻ എന്നിവരുടെ പറമ്പുകളിലെ മരങ്ങളും കാറ്റിൽ പിഴുതെറിയപ്പെട്ടു. പേരാമ്പ്ര പടിഞ്ഞാറെ ചീക്കിലോട്ട് സുധയുടെ വീടിനു മുകളിലും സിൽവർ കോളേജിന് സമീപത്തെ മൊട്ടമ്മൽ കുഞ്ഞമ്മദിന്റെ വീടിനു മുകളിലും മരങ്ങൾ വീണ് നാശനഷ്ടങ്ങളുണ്ടായി. കൂടാതെ പേരാമ്പ്ര ടൗണിന് സമീപം പി.സി. സുരേന്ദ്രനാഥിന്റെ വീടിന്റെ ഷീറ്റിട്ട ഭാഗവും കാറ്റിൽ തകർന്നു വീണിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















